ഇനിയും സ്ത്രീകൾ പീഡനത്തിന് ഇരയാകും,ഒരു കന്യസ്ത്രീയും ഇനി സുരക്ഷിതരല്ല

ഇവ ശങ്കർ

നിയമം തോറ്റു ദയനീയ വിധി, പണവും അധികാരവും ഉണ്ടെങ്കിൽ എന്തും നടക്കുമെന്ന് വീണ്ടും തെളിഞ്ഞു. കോടതി എന്നത് ഇപ്പോൾ വെറും ഒരു പ്രഹസനം മാത്രമായി മാറിയിരിക്കുന്നു. ഫ്രാൻകോ മുളക്കലിനെ കോടതി വെറുതെ വിട്ടത്തിലൂടെ ഞങ്ങളെ പോലുള്ളവർക്ക് കോടതിയുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഒരിക്കൽ സിസ്റ്റർ അഭയെ തല്ലി കൊന്നവരെ, സംരക്ഷിക്കാനാണ് സഭയും അധികാരികളുമൊക്കെ ശ്രമിച്ചത്. അതുപോലെ ഈ കേസിലും ബിഷപ്പു പ്രതിയായി എന്നതിനേക്കാൾ ഇയാളെയും സഭ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു എന്നത് കൂടുതൽ വിചിത്രമായ മറ്റൊരു വസ്തുതയാണ്.

ഈ വിധി ഇനിയും സ്ത്രീകൾ പീഡനത്തിന് ഇരയാക്കുന്നതിനു കാരണമാകും , ഒരു കന്യസ്ത്രീയും ഇനി സുരക്ഷിതരല്ല, സ്ത്രീകളും.ഇങ്ങനെയുള്ള വിധികൾ വരുന്നിടത്തോളം കാലം ഫ്രാൻകോ മാർ ഇനിയും ജനിക്കും, ഇനിയും കന്യാ സ്ത്രീകൾ പീഡിപ്പിക്കപ്പെടും. സഭ ഇന്ന് വരെയും വൈദികർ പ്രതിയായ കേസുകളിൽ എപ്പോഴും വേട്ടക്കാരനൊപ്പം മാത്രമാണ് നിന്നിട്ടുള്ളത്. ഇതു സഭയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്..

ഇനിയെങ്കിലും കന്യാസ്ത്രീ മഠത്തിലേക്ക്‌ ബിഷപ്പിന്റെ കമവെറി തീർക്കാനും, കൊല്ലപ്പെടുത്താനുമായി നിങ്ങളുടെ പെണ്മക്കളെയോ സഹോദരിമാരെയോ പറഞ്ഞു വിടാതിരിക്കൂ… പണം ഉണ്ടെങ്കിൽ എന്തും നടക്കും മാനത്തിനോ പുല്ലു വിലയും.. ഏതെങ്കിലും കാശ് ഇല്ലാത്തവനും സമൂഹത്തിൽ താഴെ തട്ടിൽ ജീവിക്കുന്നവനും ആണെങ്കിൽ നീതി പീഠം അവനു പരമാവധി ശിക്ഷ തന്നെ വിധിച്ചനെ. ഇതു ഇപ്പോൾ പൈസ കൊണ്ട് അമ്മാനം ആടുന്നവൻ ആണെകിൽ അവനു കോടതിയെ വിലക്ക് വാങ്ങാം. ഈ ഒരു നശിച്ച നിയമം വേറെ ഒരു രാജ്യത്തും ഉണ്ടാകുകയില്ല… ഈ വിധി എല്ലാ ക്രിമിനൽ കേസ് പ്രതികൾക്കും ആശ്വാസം നൽകും… അതാണല്ലോ ഇപ്പോഴത്തെ നീതി വ്യവസ്ഥയുടെ രീതികൾ പണമുള്ളവന്, രാഷ്ട്രീയസ്വാധീനമുള്ളവനും എന്ത് കുറ്റവും ചെയ്തു ഇങ്ങനെ ഇറങ്ങി പോരാം.. കഷ്ടം