കോവിഡ് വ്യാപനം നടന്നിട്ടും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പുമൊക്കെ ഉറങ്ങുവാണോ??

ദയവു ചെയ്തു സ്കൂളുകളും കോളേജുകളും അടക്കുക. കോവിഡ് വ്യാപനം കൂടിയിട്ടും ആരോഗ്യ വകുപ്പ് എന്തുകൊണ്ട് മൗനം പാലിക്കുന്നു. പിള്ളേരുടെ ജീവൻ വെച്ച് കളിക്കേണ്ട കാര്യമുണ്ടോ? പാർട്ടി സമ്മേളനങ്ങൾക്കു പുറമെ, തിരക്ക് അനുഭവപ്പെടുന്ന മറ്റു സ്ഥലങ്ങളാണ് സ്കൂളും കോളേജും ബസ് സ്റ്റോപ്പുമെല്ലാം. രണ്ടാം തരംഗത്തിൽ കോവിഡ് അതിവ്യാപനം ഉണ്ടായതും മരണ നിരക്ക് ഉയർന്നതും ഇലക്ഷൻ പ്രവർത്തനങ്ങളുടെ ഫലമായാണ്. ഇപ്പോൾ ജില്ലകളിൽ നടക്കുന്ന പാർട്ടി സമ്മേളനങ്ങളാണ് കോവിഡ് പോസറ്റീവ് നിരക്ക് കൂടാൻ കാരണം.

ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പുമൊക്കെ ഉറങ്ങുവാണോ?? സ്വന്തം പാർട്ടി പരിപാടികൾ ഒന്നും അറിയുന്നില്ലേ?? അതിനു എതിരെ എന്താ നടപടി എടുക്കാത്തത്. അതോ ജനങ്ങളെ ഭയപ്പെടുത്തി ബൂസ്റ്റർ ഡോസ് എടുപ്പിക്കാനുള്ള പരിപാടി ആണോ? നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പറയുമ്പോഴും സി പി എം എന്താണ് ചെയ്യുന്നത്, ബിവറേജുകൾ തുറന്നു ആൾക്കൂട്ടം സൃഷ്ടിക്കുന്നത് എന്തിനാണ് അവർക്കു കോവിഡ് പകരില്ലന്നാണോ??

എത്ര കൊണ്ടാലും കേട്ടാലും പഠിക്കില്ല എന്നു പറയുന്നപോലെ, ജാഗ്രതയോടെ എന്നു പറയുമ്പോഴും കോവിഡ് മഹാമാരിയെ ലാഘവത്തോടെ കാണുന്ന ഭരണം, വെട്ടും കുത്തും അല്ല മന്ത്രി മാരുടെ യോഗ്യതയായി കണക്കാക്കേണ്ടത്, വിവേകവും വിവരവും ഉള്ളവരെയാണ് തെരെഞ്ഞെടുക്കേണ്ടത് എന്നു ഇനിയെങ്കിലും ജനങ്ങൾ മനസിലാക്കട്ടെ!