ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു മറ മാത്രമാണ് ബോബി ചെമ്മണ്ണൂണ്ണൂർ ചാരിറ്റി, ഇവ ശങ്കർ | boby chemmanur

ബോബി ചെമ്മണ്ണൂണ്ണൂർ ചാരിറ്റി ജനത്തിന്റെ കണ്ണിൽ പല സാമൂഹ്യ വിരുദ്ധ പ്രവർത്തിയും ഒളിപ്പിക്കാൻ എന്ന്.ജനത്തിന്റെ കണ്ണിൽ പല സാമൂഹ്യ വിരുദ്ധ പ്രവർത്തിയും ഒളിപ്പിക്കാൻ എന്ന്. ഇയാളൊരു സാമൂഹ്യ വിപത്തു മാത്രമല്ല, പെണ്ണ് പിടിയനും ആഭാസനും നാറിയവനുമാണ് എന്ന് പറയാതെ വയ്യ എന്നും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഇവ ശങ്കറിന്റെ പരിഹാസം.പൊതു നിരത്തുകളിലോ, ബസ് യാത്രയിലോ, ഒരാൾ നമ്മുടെ ശരീരത്തോടു ചേർന്ന് നിന്നാലുള്ള ഇറിറ്റേഷൻ അനുഭവിച്ച സ്ത്രീകൾക്കെ അത് മനസിലാകു, കുഞ്ഞിലേ അമ്മയുടെ വീട്ടിൽ ചെന്നപ്പോൾ എനിക്കുണ്ടായ ഒരു മോശം അനുഭവം മറക്കാൻ ദിവസങ്ങൾ എടുത്തു..ആണുങ്ങളുടെ അടുത്ത് ചെല്ലാൻ പോലും ഭയപ്പെട്ടിരുന്നു,അച്ച ഒഴികെ ആരെയും അടുപ്പിക്കാതെ ഇരുന്നിട്ടുണ്ട് ഞാൻ.

സ്ത്രീകളുട ഒരു സർവ്വേ എടുത്താൽ അറിയാം മിക്ക സ്ത്രീകളും ഇങ്ങനെ ഒരു ദുരനുഭവത്തോടെ കടന്നു പോയിട്ടുണ്ട് എന്നുള്ളത്. ഇത് പറഞ്ഞു വന്നത് കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ ന്റെ ഒരു പോസ്റ്റ്‌ കാണാൻ ഇടയായി. എത്ര ലാഘവത്തോടെ ആണ് അയാൾ ജാക്കി പ്രയോഗം നടത്തിയിരിക്കുന്നതെന്നു ഓർത്തു. ഇയാളെ കുറിച്ച് അനവധി കഥകൾ കേട്ടിട്ടുണ്ട്. ഒരിക്കൽ ജാക്കി വെച്ച കഥ ഇന്റർനെറ്റിൽ ഒക്കെ വന്നിരുന്നു..

ഇയാളൊരു സാമൂഹ്യ വിപത്തു മാത്രമല്ല, പെണ്ണ് പിടിയനും ആഭാസനും നാറിയവനും എന്ന് പറയാതെ വയ്യ. എത്ര നല്ല കാര്യങ്ങൾ ചെയ്തുന്നു പറഞ്ഞാലും ഇയാളുടെ വായിൽ നിന്നും വരുന്ന മാലിന്യം സമൂഹത്തിനു, പുതു തലമുറയ്ക്ക് നെഗറ്റീവ് സന്ദേശം നൽകും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു മറ മാത്രമാണ് ഇയാൾക്ക് ചാരിറ്റി.

ഇയാളുടെ വൃത്തികെട്ട മുഖം മൂടി വലിച്ചു കീറേണ്ട സമയം കഴിഞ്ഞു. ഭാര്യയും മകളും ഉണ്ടായിട്ടും എത്ര സിമ്പിൾ ആയാണ് സ്ത്രീകളെ ചിലവൃത്തികെട്ട വാക്കുകൾ കൊണ്ട് അപമാനിച്ചത്?അയാളുടെ തുറന്നു പറച്ചിലുകളെ കൊട്ടി ഘോഷിക്കുന്നവരോട്… ഇയാൾ ജാക്കി വെച്ചുന്നു പറയുന്ന സ്ത്രീകൾ അന്ന് അനുഭവിച്ചു തീർത്ത മാനസിക ബുദ്ധിമുട്ടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളെ നോക്കുന്നതും തൊടുന്നതും എല്ലാം ക്രിമിനൽ കുറ്റമാണ്, അത് പീഡനമാണ് എന്ന് ആരെങ്കിലും ഈ മർതയോട് ഒന്ന് പറഞ്ഞു കൊടുക്കു.പൊതു ഇടങ്ങളിൽ നിൽക്കുന്ന സ്ത്രീകൾ പ്രതികരണ ശേഷി ഉള്ളവരാകണം.അതോടെ ഇവന്റെ ഒക്കെ ഭ്രാന്ത് തീരും…