സിപിഎം ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞ എല്ലായിടത്തെയും സ്ഥിതി ഗുരുതരം

ഇവ ശങ്കർ

CPM ജില്ലാ സമ്മേളനത്തിന് മുമ്പ് തിരുവനന്തപുരത്തെ TPR നിരക്ക് 6% ആയിരുന്നു. ഇപ്പോൾ അത് 44% ത്തിലധികമാണ്. അതായത് ഇന്ന് ജില്ലയിൽ രണ്ടിൽ ഒരാൾക്ക് കൊവിഡ് പോസിറ്റിവ് ആണ്. CPM ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞ എല്ലായിടത്തെയും സ്ഥിതി ഗുരുതരം തന്നെയാണ്. ആരാണ് മരണത്തിന്റെ വ്യപാരികളെന്നു ഇനി ജനം മനസിലാക്കട്ടെ. കോവിഡ് ആശങ്ക പടർത്തുമ്പോഴും, രാഷ്ട്രീയ പാർട്ടികളുടെ പൊതു സമ്മേളങ്ങളും പരിപാടികളും ശക്തമായി തന്നെ തുടരുന്നു. സ്ഥിതി വളരെ മോശമാകുന്ന ഈ സാഹചര്യത്തിൽ സ്കൂളും കോളേജ് ചില ഓഫീസ് കളുമൊക്കെ അടക്കേണ്ടത് അത്യവശ്യമാണ്.

കോവിഡ് പ്രോട്ടോകോളുകൾ സ്കൂളുൾക്കുള്ളിലും, കോളേജ് നുള്ളിലും ഓഫീസ്നുള്ളിലൊക്കെ മാത്രമാണ്. പുറത്തു ഇറങ്ങുമ്പോൾ പലരും മാസ്ക് ഉപയോഗിക്കുന്നില്ല, ബസ് സ്റ്റോപ്പുകളും തിരക്കുള്ളവയാണ്, കുട്ടികൾക്കും മുതിർന്നവർക്കൊക്കെ കോവിഡ് വരാൻ സാധ്യത യേറെയാണ്. ഇവയൊക്കെ കുറച്ചു നാളെത്തേക്ക് അവധി കൊടുത്താൽ ഒരു പരിധി വരെ കോവിഡിനെ തടയാനാകും..

കോവിഡിനോടുള്ള പേടി ജനങ്ങൾക്ക്‌ പോയെങ്കിലും ജനങ്ങൾ ജാഗ്രത യോടെ ഇരിക്കേണ്ടത് ആവശ്യമാണ്.. കോവിഡ് മരണങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം കൂടുന്നുണ്ട്, അതിന്റെ കണക്കുകൾ പുറത്തു വിടാത്തത് ആണ്‌.