ഒന്ന് രാജിവെക്കു വിജയാ നിങ്ങള്ക്ക് പറ്റിയ പദവി അല്ല ഇത് ഒന്ന് ഇറങ്ങി പോ- ഇവ ശങ്കർ

എല്ലാ പൊതു പരിപാടികളും അവസാനിച്ച സ്ഥിതിക്ക് ഇനി എന്തും പറയാല്ലോ നിങ്ങൾ കള്ളൻ മാത്രമല്ല പെരും നുണയനും കൂടെ ആണെന്ന് മനസിലായി. കള്ളങ്ങൾ പറഞ്ഞ് പറഞ്ഞ് വീണ്ടും വീണ്ടും ന്യായീകരിക്കേണ്ട ആവശ്യം ഇല്ല ജനങ്ങൾ എല്ലാം മനസിലാക്കി.. കറുപ്പ് നിറത്തിന്റെ പേരിൽ നിങ്ങൾ കഴിഞ്ഞ ദിവസം കാണിച്ച് കൂട്ടിയ കോപ്രായങ്ങൾ, അതുമൂലം ജനങ്ങൾക്ക്‌ ഉണ്ടായ ബുദ്ധിമുട്ടു ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു?

നിങ്ങൾ ഇപ്പോൾ പൊതു ജനങ്ങൾക്ക് ഒരു ശല്യമായി തീർന്നിരിക്കുവാണ് നിങ്ങൾ ഇരിക്കുന്നത് മുഖ്യമന്ത്രി കസേരയിൽ ആണ് അല്ലാതെ അച്ചി വീട്ടിൽ നിന്നും സ്ത്രീധനം കൊണ്ട് വന്ന കസേരയിൽ അല്ല നിങ്ങളുടെ ഗുണ്ടായിസം നിങ്ങളെ താങ്ങി നടക്കുന്ന അണികളോട് മതി മറ്റുള്ളവരോട് വേണ്ട

ജയിപ്പിച്ച് വിട്ടത് ജനങ്ങളാണെങ്കിൽ ഇവിടുത്തെ ഓരോരുത്തരും ചോദിക്കണ ചോദ്യത്തിന് താൻ ഉത്തരം പറഞ്ഞേ പറ്റുള്ളു പിണറായി വിജയൻ.. ജനങ്ങൾക്ക് എല്ലാം മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ആ ഇരിക്കുന്ന കസേരക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതിനുള്ള മറുപടി പറഞ്ഞേ പറ്റൂ. ദേഷ്യം വന്നിട്ട് കാര്യമില്ല. രാഷ്ട്രീയത്തിൽ ഉള്ളവർക്ക് സഹിഷ്ണുത കൂടി ആവാം. സഹിക്കാനാവാത്തവർ രാഷ്ട്രീയം വിടുക. ജനങ്ങളുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവെച്ചു പോകുന്നതാണ് നല്ലത് ഇല്ലെങ്കിൽ ജനങ്ങൾ വലിച്ചു താഴെ ഇടും ധാർഷ്ട്യത്തിന് ഒരു കുറവും ഇല്ല, ഇത്രയും അഴിമതിയും, സ്വജനപക്ഷപാതവും നടത്തി കജനാവ് കൊള്ളയടിച്ചു ജീവിക്കുന്ന ഒരു മുഖ്യൻ ഇവിടെ വേറെ ഉണ്ടായിട്ടില്ല. മുഖ്യന്റെ അഴിമതികൾ പുറത്തു വരാതിരിക്കാൻ ത്തണ് മാധ്യമങ്ങളെയും ജനങ്ങളെയും കടക്ക് പുറത്ത് എന്ന് പറഞ്ഞ് പുറത്താക്കിയത് ഇരിക്കുന്ന കസേരക്ക്, മുഖ്യമന്ത്രിക്കസേരക്ക് ഒരിക്കലും യോജിക്കുന്നതല്ല

ഇത്തരം സംസാരവും മറുപടിയും. ഇയാൾ എന്താണാവോ ധരിച്ചു വച്ചിരിക്കുന്നത്!! വിവരം, അതേ, അത് വിദ്യാഭ്യാസത്തിലൂടെ ഉണ്ടാവണം എന്നില്ല. അത് ജന്മനാ കിട്ടണം, പിന്നെ ഇടപഴകുന്ന ആളുകളിലൂടെയും.. ഇത് വെറും തറ പരിപാടി ആയിപ്പോയി…താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു. ഇപ്പോൾ ക്ഷോഭിച്ചിട്ടു കാര്യമില്ല. സ്വയം പരിഹാസ്യനാവുകയാണ്. നിങ്ങൾ ഒരു വെറും കഴിവുകെട്ടവനാണ്. ആരെങ്കിലും എന്തെങ്കിലും എഴുതി കൊണ്ടുവരുന്നതിന്റെ അടിയിൽ ഒരു വര വരക്കാനെ അറിയൂ. കക്കാനും നുണ പറയാനും അല്ലാതെ നിങ്ങള്ക്ക് ഭരിക്കാൻ അറിയില്ല. ഒന്ന് രാജിവെക്കു വിജയാ നിങ്ങള്ക്ക് പറ്റിയ പദവി അല്ല ഇത് ഒന്ന് ഇറങ്ങി പോ…അതാണ് ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്..