തുടർ ഭരണം ഒരു പരാജയമാണെന്ന് പിണറായി വീണ്ടും തെളിയിച്ചു. മൃഗങ്ങൾ പോലും ഇരയോട് ഇത്രയും ക്രൂരത കാണിക്കില്ല

ഇവ ശങ്കർ

ഗുണ്ടായിസത്തിന്റെ പേരിൽ ഇരയാകുന്ന കൗമാരജീവിതങ്ങൾ. വീണ്ടും ഒരു ജീവൻ കൂടെ നഷ്ടപ്പെട്ടിരിക്കുന്നു. ഇവരെ ഇതേ പരാതിയിൽ നേരത്തെ പിടിച്ചിട്ടും എന്തുകൊണ്ട് പോലീസും കോടതിയും അർഹിച്ച ശിക്ഷ നൽകാതെ അവരെ പുറത്തു വിട്ടു.

പ്രതികളായി എത്തുന്നവർക്ക് പോലീസ് ക്കാരും രാഷ്ട്രീയക്കാരും എപ്പോളും സപ്പോർട് ആണ്. ഇന്ന് അകത്തായാൽ നാളെ പുറത്തിറങ്ങാൻ ഇവർക്ക് രാഷ്ട്രീയ നേതാക്കന്മാരുടെ പിൻബലം ഉണ്ട്. കുറ്റവാളികളെ ഇങ്ങനെ സംരക്ഷിക്കുന്ന ഒരു പോലീസ് ഭരണം ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ കൊലപാതങ്ങൾ അല്ലാതെയും നിഷ്ടൂര കൊലപാതങ്ങൾ ഏതാണ്ട് ദിവസങ്ങളിലും നടക്കുന്നുണ്ട്. മനുഷ്യ ജീവന് ഒരു പുഴുവിന്റെ വിലപോലും ഇല്ലാതെയായിരുന്നു നമ്മുടെ നാട്. ദുർ ഭരണമാണ് നടക്കുന്നത്. ഈ ഭരണം ജനങ്ങൾ വെറുക്കുന്നു. ഗുണ്ടകളെ പുറത്തിറക്കി ക്രമസമാധാനില തകരാരിലാക്കിയത് ആഭ്യന്തര മന്ത്രിയുടെ ഗുരുതര വീഴ്ച.

തുടർ ഭരണം ഒരു പരാജയമാണെന്ന് വീണ്ടും തെളിയിച്ചു. മൃഗങ്ങൾ പോലും തന്റെ ഇരയോട് ഇത്രയും ക്രൂരത കാണിക്കില്ല. മനുഷ്യന്റെ ജീവന് വിലയുള്ള നിയമം എന്ന് വരുന്നോ അന്നേ ഈ ഗുണ്ടായിസവും കൊലപാതകവുമൊക്കെ അവസാനിക്കൂ. ക്രിമിനലുകൾ നാട്ടിൽ കൊലവിളി നടത്തുമ്പോൾ പാവപ്പെട്ടവന്റെ പേരിൽ പെറ്റി കേസ് ചാർജ് ചെയ്തു നിയമം നടപ്പിലാക്കിയെന്നു അഭിമാനിക്കുന്ന നമ്മുടെ പോലീസ്, നിയമങ്ങൾ മാറ്റി എഴുതേണ്ട സമയങ്ങൾ അതിക്രമിച്ചിരിക്കുന്നു.