കള്ളങ്ങൾ എത്ര മൂടിവെച്ചാലും ഒരു നാൾ അതൊക്കെ ശക്തമായി തിരിച്ചു വരുമെന്ന് നിങ്ങൾ മറന്നു

ഇവ ശങ്കർ

ഈ ഫേസ് ബുക്ക്‌ പോസ്റ്റ്‌ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്.എത്ര മനോഹരമായ വാക്കുകൾ.അഭിനയിച്ചു കൈലെടുക്കാൻ മാത്രമല്ല, നന്നായി എഴുതാനും അറിയാം എന്നു മനസിലായി. പകയുടെ പേരിൽ നീ നശിപ്പിച്ചു കളഞ്ഞ ഒരുവളുണ്ട്, അവളും ഒരു അമ്മയുടെ മകളായിരുന്നു, സഹോദരിയായിരുന്നു. മനസിന്റെ കരുത്തും ജീവിതത്തിന്റെ സത്യ സന്ധതയും, മാതാപിതാക്കളുടെ അനുഗ്രഹവും, ആരുടെയൊക്കെ പ്രാർത്ഥനയും ഉള്ളത് കൊണ്ട് അവൾ തകർന്നിട്ടും ഇന്നും ധീരതയോടെ ജീവിക്കുന്നു.

മാപ്പു ചോദിക്കാൻ പോലും അർഹതയില്ലാത്തവരാണ് നിങ്ങൾ. പകയുടെ പേരിൽ അവരോടു ചെയ്ത ക്രൂരത ഒരാൾക്കും പൊറുക്കാനാവില്ല. ഇത്രയും ഹീനമായ ഒരു കൃത്യം ചെയ്ത നിങ്ങൾ ശിക്ഷിക്കപെടുക തന്നെ വേണം. കള്ളങ്ങൾ എത്ര മൂടിവെച്ചാലും ഒരു നാൾ അതൊക്കെ ശക്തമായി തിരിച്ചു വരുമെന്ന് നിങ്ങൾ മറന്നു. ഇഷ്ടമില്ലാതെ സ്വന്തം ശരീരത്തിലേക്കു അതിക്രമിച്ചു കടക്കുന്ന വേദന മനസിലാകുന്ന എല്ലാവരും അവൾക്കു കിട്ടാൻ പോകുന്ന നീതിയോടൊപ്പമാണ്.

ഇതു ചെയ്തപ്പോൾ അയാൾ കരുതി അപമാനം കൊണ്ട് പുറത്തു അവൾ പറയില്ലെന്ന്? പക്ഷെ അന്നവൾ തുറന്നു പറഞ്ഞു. അന്ന് മുന്നോട്ടു വരാൻ കാണിച്ച ധൈര്യത്തെ ബഹുമാനിക്കാതെ വയ്യ. ഇതു ഒരുപാടു സ്ത്രീകൾക്കുള്ള പ്രചോദനം കൂടെ ആയിരുന്നു. ഇന്നവൾ ജനഹൃദയത്തിലെ സ്നേഹത്തിനും ആദരാവിനും ഉടമയാണവൾ.. നിങ്ങളോ തകർന്നു പോകുവല്ലേ.. സമൂഹത്തിന്റെ പരിഹാസം ഏറ്റു വാങ്ങി മനം നൊന്തുരുക്കുകയല്ലേ..