അയാൾക്ക്‌ പൂർണ ബോധ്യമുണ്ട് അയാൾ കുറ്റക്കാരൻ ആണെന്ന്, ഇവ ശങ്കർ

ഇപ്പോൾ അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ ശിക്ഷ, കേൾക്കുമ്പോൾ പോലീസിനെ പറ്റിച്ചു മുങ്ങി നടക്കുന്നു, പക്ഷെ അത് തെറ്റാണു, ഇങ്ങനെ ഒളിച്ചോളിച്ചു ഓടി തളർന്നു വീഴും അതാണ് ജയിലിൽ അനുഭവിക്കാൻ പോകുന്നതിനെക്കാളുമുള്ള ശിക്ഷ.

അയാൾക്ക്‌ കുറ്റം ചെയ്തിട്ടില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ ഇവിടെ കോടതിയിൽ വന്നു കീഴടങ്ങി നിയമ നടപടികൾ ആയി മുന്നോട്ട് പോകുക ആയിരുന്നു വേണ്ടത് പക്ഷേ അത് ചെയ്യുന്നില്ല അത് കള്ളത്തരം ആണ്,അയാൾക്ക്‌ പൂർണ ബോധ്യമുണ്ട് അയാൾ കുറ്റക്കാരൻ ആണെന്ന് അതാണ് ആൾമാറാട്ടം നടത്തി മറ്റു രാജ്യങ്ങളിലേക്ക് മുങ്ങുന്നത്….ദിലീപ് ഒക്കെ ഇപ്പോഴും കുറ്റം ചെയ്തില്ല എന്ന് പറഞ്ഞു കേസും ആയി മുന്നോട്ട് പോകുക അല്ലെ,പക്ഷേ വിജയ് ബാബു കുറ്റം ചെയ്തില്ല എന്ന് പറഞ്ഞു വീഡിയോ ഇട്ടു പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുന്നു അപ്പോ അവൻ ലോക കള്ളൻ ആണ്.

സിനിമയിൽ മാത്രമല്ല പല സ്ഥലത്തും ജോലിയിടങ്ങളിലും പകൽ മാന്യന്മാരായ ഭർത്താക്കന്മാരുടെ എണ്ണം കൂടി വരികയാണ്, വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങൾ ഉള്ള ഭർത്താക്കന്മാർ അത് ഒളിച്ചു വെച്ച്, പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്ന പ്രവണത ഈയിടെ ആയി കൂടി കൂടി വരികയാണ്‌. എന്തുകൊണ്ടാണ് സ്ത്രീകൾ ഇത് അറിയാൻ വൈകുന്നത്?എന്തുകൊണ്ടാണ് സ്ത്രീകൾ ഇങ്ങനെയുള്ളവരുടെ ചതിയിൽ പെടുന്നത്? കുടുംബ കോടതികൾ സന്ദർശിച്ചാൽ മനസിലാകും വിവാഹേതര ബന്ധങ്ങൾ മൂലം ഡിവോഴ്സ്ഡ് ആകുന്ന ദമ്പതികളെ..ആരുടെ ഭാഗത്തു ആണ് ശെരി ആരുടെ ഭാഗത്തു ആണ് തെറ്റ് എന്നും തിരിച്ചറിയാൻ കഴിയാതെ വിവാഹേതര ബന്ധങ്ങൾ അനസ്യുതം തുടരുകയാണ്. മറ്റൊരു സ്ത്രീയോട് തോന്നുന്ന സ്നേഹവും ഇഷ്ടവും എല്ലാം എന്താണ് സ്വന്തം ഭാര്യയോട് തോന്നാത്തത്? അവിഹിത ബന്ധം കുടുംബം തകർക്കും, ചിലപ്പോൾ അത് ഒരിക്കലും കെട്ടിപടുക്കാൻ ആകാത്ത വേർപിരിയലിലേക്ക് അത് നയിക്കും,ആ നിമിഷം അവിഹിത ബന്ധത്തിന് കൂടൊരിക്കയവർ പോലും കൂട്ടിരിക്കാൻ ഉണ്ടാവില്ലെന്നു ഓർക്കുന്നത് നന്ന്.