EVM മെഷീന്‍ തട്ടിപ്പ് ,യൂട്യൂബറെ തൂക്കിയെടുത്തു പോലീസ്

ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പരിച്ച യൂട്യൂബര്‍ അറസ്റ്റില്‍. വെനീസ് ടിവി എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായതെന്ന് ആലപ്പുഴ സൗത്ത് പൊലിസ് അറിയിച്ചു.

മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം എന്ന രീതിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനല്‍ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നതായും കണ്ടെത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്‍ നടത്തി സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി യിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ്.ഇതിനായി മാത്രം സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിന് ആണ് രൂപം നല്‍കി ഇരിക്കുന്നത് .സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളുണ്ടായാല്‍ വാട്‌സ്ആപ്പിലൂടെ തന്നെ നിരീക്ഷണ സംഘങ്ങളായ പൊലീസുകാര്‍ക്ക് വിവരം നല്‍കാം. സൈബര്‍ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകള്‍, വിവിധ ജില്ലകള്‍ എന്നിവിടങ്ങളിലെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം നമ്പറുകളും വാട്‌സ്ആപ്പും നല്‍കിയിട്ടുണ്ട്.

മാത്രമല്ല തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരുന്നു,പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കി.

സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താര പ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു.ചട്ടലംഘനം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ താക്കീതില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കി. പരമാവധി റീ പോളിംഗ് സാധ്യതകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.കൂടാതെ ഇത്തവണ ഈ 85 കഴിഞ്ഞവർക്ക് വീട്ടിലിരുന്നുകൊണ്ട് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിക്കുന്നത്.40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വോട്ട് ഫ്രം ഹോം സൗകര്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ സമർപ്പിക്കുക. ശേഷം ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.