ആഡംബര കാറുകളിൽ വൻ വ്യാജമധ്യ വേട്ട, പിടികൂടിയത് 82 കുപ്പികൾ

കരുനാഗപ്പള്ളിയിൽ ആഡംബര കാറുകളിൽ വൻ വ്യാജമദ്യ വേട്ട. രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് 82 വ്യാജമദ്യം കണ്ടെത്തിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ വടക്കുപുറത്തു വീട്ടില്‍ ജോബിന്‍ ജെ തോമസ്, കനക ഭവനം വീട്ടില്‍ അഖില്‍ കനകന്‍ എന്നിവരെയാണ് കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ. ജോസ്പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാജമദ്യ വില്പന വ്യാപകമായതായി ഷാഡോ എക്‌സ്സൈസ് ഉദ്യോഗസ്ഥന്‍ ആയ വിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ പുലര്‍ച്ചെ ലാലാജി ജംഗ്ഷനു സമീപം രണ്ടു ആഡംബര കാറുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്. തുടർന്ന് ജോബിന്‍ ജെ തോമസ്, അഖില്‍ എന്നിവരുടെ രണ്ട് കാറുകളിൽ നിന്നായി 82 കുപ്പി മുന്തിയ ഇനം വ്യാജമദ്യവുമായി പിടികൂടിയത്.