ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

കൊൽക്കത്ത. ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സംഘർഷബാധിതമായ ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമങ്ങളുണ്ടാകാറുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.