കേരളത്തിലേക്ക് 160 കിലോമീറ്റർ വേഗതയുള്ള എക്സ്പ്രസ്സ് ട്രയിനുകൾ

തിരുവനന്തപുരം . കേരളത്തിലേക്ക് അമ്പരപ്പിക്കുന്ന റെയിൽ വേ വികസനന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽ വേ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മിറ്റി ദേശീയ ചെയർമാൻ പി കെ കൃഷ്ണദാസ്. 2 ലക്ഷം കോടിക്ക് കെ റെയിൽ കൊണ്ടുവന്ന് 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനിരുന്ന പിണറായി വിജയനും കൂട്ടാളികളും അറിയാൻ…കേരളത്തിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്ന ട്രയിൻ വരുന്നു.

കേരളത്തിലെ 8 റെയിൽ വേ സ്റ്റേഷനുകൾ വിമാനത്താവള ലക്ഷ്വറിയിൽ നക്ഷ്ത്ര സൗകര്യത്തിൽ ആക്കാൻ റെയിൽവേ തീരുമാനിച്ചതായി പി കെ കൃഷ്ണ ദാസ് അറിയിച്ചു. ലോക്കൽ മുതൽ ഫസ്റ്റ് എ സിവരെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഒരു വിമാനത്താവളത്തിലെ ലക്ഷ്വറി സൗകര്യം റെയിൽ വേ സ്റ്റേഷനിൽ ആസ്വദിക്കാം. ഇതിനായി കേന്ദ്ര സർക്കാർ ചിലവിടുക 1200 കോടി രൂപയാണ്‌.

കേരളത്തിലെ 25 റെയിൽ വേ സ്റ്റേഷനുകൾ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനികമാക്കും. ഒരു റെയിൽ വേ സ്റ്റേഷനു 10 കോടി രൂപ ഇതിനായി കേന്ദ്ര സർക്കാർ അനുവദിക്കും. കേരളത്തിലെ എല്ലാ പഴയ റെയിൽ കോച്ചുകളും 7 മാസം കൊണ്ട് ഏറ്റവും പുതിയ അത്യാധുനിക കോച്ചുകൾ ആക്കി മാറ്റും. 130 മുതൽ 160 കിലോമീറ്റർ വരെ വേഗതയിൽ കേരളത്തിൽ ട്രയിനുകൾ ഓടും. വിമാനത്താവള ത്തിന് സമാനമാക്കി എറണാകുളം ജൻഷൻ, എറണാകുളം ടൌൺ എന്നീ സ്റ്റേഷനുകളിൽ 1200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ എത്തും. 400 കോടിയുടെ വികസന പ്രവർത്തങ്ങളാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വരുന്നത് – പി കെ കൃഷ്ണദാസ് പറഞ്ഞു

സമ്പൂർണ വീഡിയോ കാണുക