ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല, തിരുവനന്തപുരം മേയര്‍ക്ക് എതിരെ ആരോഗ്യ പ്രവര്‍ത്തക

കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരുന്നു. തൈക്കാട് ശാന്തികവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്ത വിവരമായിരുന്നു മേയര്‍ പങ്കുവെച്ചത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് ആര്യ നീക്കുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ആര്യക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകയായ ധന്യാ മാധവ്.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത് അതാത് പ്രദേശത്തെ ഭരണാധികാരികളുടെയും , ആരോഗ്യപ്രവര്‍ത്തകരുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് .എവിടെ ബോഡി സംസ്‌കരിക്കും എന്ന് അത് അതാത് ഇടത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് അറിയാവുന്ന കാര്യമേ ഉള്ളു. അതിനു മേയര്‍ ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല.- ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, മേയര്‍ ആര്യയുടെ പോസ്റ്റിനെ ന്യായീകരിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ഡിസാസ്റ്റര്‍ മാനേജ്മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത് അതാത് പ്രദേശത്തെ ഭരണാധികാരികളുടെയും , ആരോഗ്യപ്രവര്‍ത്തകരുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് .എവിടെ ബോഡി സംസ്‌കരിക്കും എന്ന് അത് അതാത് ഇടത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് അറിയാവുന്ന കാര്യമേ ഉള്ളു. അതിനു മേയര്‍ ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല.

ഞാനൊരു മെഡിക്കല്‍ പ്രൊഫഷണല്‍ ആണ് .ഒരു patient ICU കിടക്കുമ്പോളും അറിയാം ഇയാള്‍ എത്ര ടൈം കൂടെ survive ചെയ്യുമെന്ന് എന്നാലും അയാളോട് നിങ്ങള്‍ സമാധാനമായിരിക്കു ഒന്നും സംഭവിക്കില്ലെന്ന് പറയാനാണ് പഠിച്ചത് . അതാണ് ചെയ്തിട്ടുള്ളതും .അത്രയും സമയം അയാളുടെ മനസ് ശാന്തമായിരിക്കും . അതെ സമയം അയാളുടെ ചുറ്റുമുള്ളവരോട് കാര്യം പറഞ്ഞിട്ടുണ്ടാകും.

എന്തായിരിക്കും ക്വാറന്റൈന്‍ ഇരിക്കുന്ന ഒരു മനുഷ്യന് ഈ പോസ്റ്റ് കൊടുക്കാവുന്ന വൈബ് . കഴിഞ്ഞ വര്ഷം ക്വാറന്റൈന്‍ ഇരുന്നവരോട് സംസാരിച്ചവരില്‍ സൂയിസൈഡ് ടെന്‍ഡന്‍സി ഉണ്ടായവര് വരെയുണ്ട് . ഡിസാസ്റ്റര്‍ മാനേജ്മന്റ് നടക്കട്ടെ അതുപക്ഷേ ഒരു സമൂഹത്തെ പേടിപ്പിക്കാന്‍ കാരണമാകരുത് .അതൊരു നെഗറ്റീവ് പോസ്റ്റ് ആണെന്ന് മനസിലായത് കൊണ്ട് കൂടെ ആണല്ലോ അവരാ പോസ്റ്റ് കളഞ്ഞതും. ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല എന്ന് ചുരുക്കി പറയാം