ഒളിവിൽ നിന്നും മകളുടെ വിവാഹത്തിനെത്തി വ്യാജ ശിശുരോഗ വിദഗ്ദൻ സാംസൺ കെ സാം,

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ വ്യാജ ശിശു രോഗ വിദഗ്ദൻ സാംസൺ കെ സാമിനു മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. മകളുടെ വിവാഹത്തിനു പങ്കെടുക്കാൻ അനുവദിക്കണം എന്നും വിവാഹ സമയത്ത് ചെല്ലുമ്പോൾ പോലീസ് തന്നെ അറസ്റ്റ് ചെയ്യും എന്നും ചൂണ്ടിക്കാട്ടി വ്യാജ ചികിൽസകൻ ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ്‌ ഇടക്കാല ജാമ്യം അനുവദിച്ചത്.

ബ്രദറൻ ക്രിസ്ത്യൻ സഭയുടെ മാനേജ്മെന്റിനു കീഴിൽ ഉള്ള തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇത്തരത്തിൽ ഒരു വ്യാജ പീഡിയാട്രീഷ്യൻ ചികിൽസ നടത്തുന്നു എന്ന വിവരം കർമ്മ ന്യൂസാണ്‌ റിപോർട്ട് ചെയ്തത്. തുടർന്ന് നിരവധി വാർത്തകൾ കർമ്മ ന്യൂസ് ഇതുമായി ബന്ധപ്പെട്ട് നല്കി. മറ്റൊരു മാധ്യമവും ഈ വാർത്ത നല്കാൻ തയ്യാറായില്ല. ഒടുവിൽ പോലീസ് വ്യാജ പീഡിയാട്രീഷനെതിരേ കേസെടുക്കുകയായിരുന്നു. ഐ പി സി 417, 420, 212, 120 ബി, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 7 എന്നീ വകുപ്പുകൾ പ്രകാരം കർമ്മ ന്യൂസ് വാർത്തക്ക് ശേഷം തിരുവല്ല പോലീസ് ജാമ്യമില്ലാത്ത് വിധം കേസെടുക്കുകയായിരുന്നു. തുടർന്ന് വ്യാജ പീഡിയാട്രീഷ്യനെ ആശുപത്രിയിൽ നിന്നും മാനേജ്മെന്റ് പുറത്താക്കി. തുടർന്ന് സാംസൺ കെ സാം എന്ന വ്യാജൻ അറസ്റ്റ് ഭയന്ന് മാസങ്ങളായി ഒളിവിൽ ആയിരുന്നു. ഇപ്പോൾ ഒളിവിൽ ഇരുന്നാണ്‌ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യത്തിനു ഹൈക്കോടതിയേ സമീപിച്ചത്. 7 ദിവസം മാത്രം ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു

ഇതോടെ 7 ദിവസം കഴിഞ്ഞാൽ വീണ്ടും സാംസൺ കെ സാം ഒളിവിൽ പോകാതെ അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്‌. ലക്ഷങ്ങൾ കൈക്കൂലി വാങ്ങി പോലീസിലെ ചില ആളുകൾ വ്യാജ ശിശു രോഗ വിദഗ്ദന്റെ അറസ്റ്റ് നാളുകളായി ഒഴിവാക്കിയും ഒളിവിൽ കഴിയാൻ സഹായം നല്കുകയും ആയിരുന്നു എന്നും ആരോപണം ഉണ്ട്. സാംസൺ കെ സാം വ്യാജമായ പീഡിയാട്രീഷ്യൻ യോഗ്യത തട്ടിക്കൂട്ടി ആയിര കണക്കിനു കുട്ടികളേ വർഷങ്ങളായി ചികിൽസിച്ചു എന്നും ട്രാവൻ കൂർ കൊച്ചി മെഡിക്കൽ കൗൺസിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് പീഡിയാട്രീഷ്യൻ യോഗ്യത ഇല്ലെന്നും കണ്ടെത്തി എന്നുമാണ്‌ കേസ്. ശിശു രോഗ വിദഗ്ദൻ എന്ന് ബോർഡും പരസ്യവും നല്കി ആളുകളേ ആകർഷിച്ചു എന്നും ഈ പേരിൽ ടി വി പരിപാടികളിൽ പങ്കെടുത്തും എന്നും പറയുന്നു. ഇല്ലാത്ത യോഗ്യത പ്രചരിപ്പിച്ച് കുട്ടികൾക്ക് മരുന്ന് നല്കി അവരുടെ ആരോഗ്യത്തേ ഗുരുതരമായി ബാധിച്ചു എന്നും കേസിൽ പറയുന്നു.

കൂടാതെ സാംസൺ കെ സാം ബൈബിൾ പ്രഭാഷകനായും ബ്രദറൻ സഭയിൽ സേവനം നടത്തിയിരുന്നു. വീടുകളിൽ കൗൺസിലിങ്ങിനും പ്രാത്ഥനക്കും നേതൃത്വം നല്കലും എല്ലാം കൂടിയായപ്പോൾ ഇയാളേ ജനങ്ങൾ വിശ്വസിച്ചു. വ്യാജ ബിരുദക്കാരൻ എന്ന് അറിഞ്ഞിട്ടും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്കാർ ഇയാളേ തുടരാൻ അനുവദിച്ചു എന്ന് മാത്രമല്ല ആശുപത്രി സൂപ്രണ്ട് ആയും നിയമിച്ചു. ആശുപത്രിയിൽ ഡോക്ടർമാരേ ഇന്റർവ്യൂ ചെയ്യുന്നത് പോലും ഈ വ്യാജ പീഡിയാട്രീഷ്യൻ ആയിരുന്നു

കർമ്മ ന്യൂസ് വ്യാജ ശിശു രോഗ വിദഗ്നനെ കുറിച്ച് ആദ്യം വാർത്ത നല്കിയപ്പോൾ ആശുപത്രി മാനേജ്മെന്റും സാംസൺ കെ സാമും ചേർന്ന് വർഗീയത അഴിച്ചു വിട്ടു. കർമ്മ ന്യൂസ് ക്രിസ്ത്യൻ ആശുപത്രിക്കെതിരേ നീങ്ങുന്നു എന്നും മത സ്പർദ്ധ ഉണ്ടാക്കുന്നു എന്നും വ്യാപകമായി പ്രചരിപ്പിച്ചു. വിശ്വാസികളേ കൊണ്ട് വർഗീയ വിഷം കർമ്മ ന്യൂസ് വാർത്തക്കെതിരേ സോഷ്യൽ മീഡിയയി നിറച്ചു. ഒടുവിൽ പോലീസ് ജാമ്യമില്ലാ കേസ് വ്യാജ പീഡിയാട്രീഷനെതിരേ എടുത്തതോടെ വർഗീയ പ്രചരണം ശമിക്കുകയായിരുന്നു

വ്യാജ പീഡിയാട്രീഷൻ സാംസൺ കെ സാം എന്നയാൾ മുമ്പ് 20കാരിയായ പെൺകുട്ടിയേ പീഢിപ്പിച്ച കേസിൽ ആരോപണ വിധേയനായിരുന്നു. സാസൺ കെ സാമിന്റെ കുടുംബം നറ്റത്തിവന്നിരുന്ന വൃദ്ധസദനത്തിൽ ഹോം നഴ്സായി ജോലി ചെയ്തിരുന്ന പന്തളം സ്വദേശിനിയായ പെൺകുട്ടിക്കെതിരെ ലൈംഗീകാക്രമണം നടത്തുകയായിരുന്നു. ഈ കേസിൽ പെൺകുട്ടിയുടെ പരാതി പ്രകാരം സാംസൺ കെ സാം ആരോപണ വിധേയനായിരുന്നു. 2002ലായിരുന്നു ഈ സംഭവം ഉണ്ടായത്. 3 പ്രതികൾ ചേർന്ന് പ്രതികൾ നടത്തുന്ന വൃദ്ധ സദനത്തിലേ നേഴ്സിനെ ആയിരുന്നു മാനഭംഗം നടത്തി എന്ന് പരാതി ഉയർന്നത്.ലൈംഗീക പീഢന കേസിൽ സാംസൺ കെ കോശിക്കെതിരേ 2002ൽ സമരവും വാർത്താ സമ്മേളനവും ഒക്കെ നറ്റത്തിയത് മുൻ ആരോഗ്യ മന്ത്രിയും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചർ ആയിരുന്നു. എന്നാൽ പിന്നീട് സ്വന്തം പാർട്ടി അധികാരത്തിൽ വന്നിട്ടും അന്ന് സമരം നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ കേസിൽ ഉരുണ്ട് കളിക്കുകയായിരുന്നു.

ഈ കേസും പിന്നീട് തേച്ച് മായ്ച്ചും ഒതുക്കി കളയുകയും ആയിരുന്നു.ഇത്തരത്തിൽ ഉള്ള ഒരു വ്യാജനേയും സ്ത്രീ പീഢകനേയും ആയിരുന്നു തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി 4 കൊല്ലത്തോളം ആശുപത്രി സൂപ്രണ്ടായി വയ്ച്ചത്. വിശ്വാസികളുടെ പണവും സ്ഥാപനവും ദുരുപയോഗം ചെയ്യുന്ന മത മേലധികാരികൾ നെറി കേടുകൾ കാട്ടാൻ ഏതറ്റം വരെയും പോകും എന്നും ഇത് വ്യക്തമാക്കുന്നു. ആശുപത്രി ഇപ്പോൾ നഷ്ടത്തിലാണ്‌. നല്ല നിലയിൽ പോയ ആശുപത്രി തകർത്തത് മാനേജ്മെന്റും സാംസൺ കെ സാം എന്ന വ്യാജ ശിശുരോഗ വിദഗ്ദനും കൂടിയായിരുന്നു എന്ന് വിശ്വാസികൾ പറയുന്നു.