Home entertainment എയർപോർട്ടിൽ ഷാരൂഖ് ഖാന് നേരെ ആരാധകന്റെ ആക്രമണം

എയർപോർട്ടിൽ ഷാരൂഖ് ഖാന് നേരെ ആരാധകന്റെ ആക്രമണം

മുംബൈ. എയർപോർട്ടിൽ ഷാരൂഖ് ഖാന് നേരെ ആരാധകന്റെ പ്രതീക്ഷിക്കാത്ത ആക്രമണം. നടന്റെ അനുവാദമില്ലാതെ കടന്നു പിടിച്ച ആരാധകനിൽ നിന്ന് മകൻ ആര്യൻ ഷാരൂഖ് ഖാനെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പിതാവിന് രക്ഷകനായി മകൻ ആര്യൻ എത്തുകയായിരുന്നു. നടന്റെ അനുവാദമില്ലാതെ കടന്നു പിടിച്ച ആരാധകനിൽ നിന്നാണ് ആര്യൻ പിതാവിനെ സുരക്ഷയൊരുക്കി പുറത്ത് എത്തിച്ചത്.

മക്കളായ അബ്രാമിനും ആര്യനോടൊപ്പം എയർപോർട്ടിൽ നിന്ന് പുറത്തേക്ക് കടക്കവെ, ഒരു ആരാധകൻ ഷാരൂഖാനെ സെൽഫി എടുക്കുന്നതിനായി കടന്നു പിടിക്കുകയായിരുന്നു. പെട്ടെന്നുളള ആരാധകന്റെ നീക്കം നടനെ ആകെ ഞെട്ടിച്ചു. പെട്ടെന്ന് തന്നെ മകൻ ആര്യന്റെ ഇടപെടൽ ഉണ്ടായി. ആര്യൻ ഇടപെട്ട് അച്ഛനെ എയർപോർട്ടിന് പുറത്തേക്ക് കൊണ്ടു പോയി. ഒരു ബോഡിഗാർഡിനെ പോലെയാണ് ആര്യൻ പിതാവിനെപ്പോൽ സുരക്ഷ ഒരുക്കിയത്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറൽ ആയിരിക്കുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ ആര്യന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തി. സിനിമാ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കു കയാണ് ഷാരൂഖ് ഖാൻ. ഈ വർഷം തുടക്കം മുതൽ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ തിരികെ എത്തുന്ന, നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. 2018ൽ ആനന്ദ് എൽ. റായി സംവിധാനം ചെയ്ത സീറോയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രം. പത്താൻ, ജവാൻ എന്നിവയാണ് ഉടൻ റിലീസിനെത്താനിരിക്കുന്ന ചിത്രങ്ങൾ.