ഡാം തുറന്ന് വിട്ട് 450ജീവന്‍ കളഞ്ഞവര്‍ പഠിക്കണം, പാഠം 1 ഫാനി ചുഴലി, 2 മില്യണ്‍ ആളുകളേ രക്ഷിച്ച മഹാ രക്ഷാപ്രവര്‍ത്തനം

ഒഡീഷ തീരങ്ങളേ തരിപ്പണമാക്കിയും കൊല്ക്കത്തയില്‍ മാരകമായ പ്രഹരം നടത്തിയും ഫാനി ചുഴലികാറ്റ്. 2 മില്യണ്‍ ആളുകളേ ബാധിക്കുകയും 13 ലക്ഷം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ് ഒഡീഷയില്‍. അവിടുത്തേ സര്‍ക്കാരിന്റെ എണ്ണയിട്ട എന്ത്രം പോലുള്ള പ്രവര്‍ത്തിയേ നമുക്ക് ആകാശം മുട്ടെ അഭിനന്ദിക്കാം. എല്ലാം തകര്‍ന്നിട്ടും ഇതുവരെ മനുഷ്യനെ ഇല്ലാതാക്കാന്‍ സര്‍ക്കാരുകള്‍ ഫാനിയുടെ മരണ കരങ്ങളിലേക്ക് വിട്ട് കൊടുത്തില്ല. കൊല്ക്കത്തയിലും എല്ലാം മനുഷ്യനെ സംരക്ഷിച്ചും മാറ്റി പാര്‍പ്പിച്ചും സര്‍ക്കാര്‍ അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നു. ഫാനി ചുഴലികാറ്റ് ബംഗ്‌ളാദേശ് കടക്കുകയാണ്. അവിടെ 23 ലക്ഷം ജനങ്ങളേ ഇപ്പോള്‍ തന്നെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു.

നമ്മുടെ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ ആയിരം ഇരട്ടി തീവ്രതയും വിനാശകാരിയുമായിരുന്നു ഫാനി ചുഴലികാറ്റ്. 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ മാരകമായ കാറ്റ്. എന്നിട്ടും എല്ലാം കൃത്യമായി പ്‌ളാന്‍ ചെയ്ത് മനുഷ്യരെ മരണത്തിന്റെ കരങ്ങളിലേക്ക് വിട്ട് കൊടുത്തില്ല. ഡാം തുറന്ന് വിട്ട് മനുഷ്യരെ ഇല്ലാതാക്കിയ വെള്ളം കേരളത്തില്‍ നമ്മള്‍ കണ്ടതാണ്. തുറന്ന് വിട്ടവരും മുന്നറിയിപ്പ് കൊടുക്കാത്തവരും, സുരക്ഷ ഒരുക്കാത്തവരും, 5 ദിവസം വരെ ജനത്തേ വെള്ളത്തില്‍ കിടത്തിയിട്ടും സൈന്യത്തേ വിളിക്കാന്‍ ദുരഭിമാനത്തില്‍ വൈകിപ്പിച്ചവരും ഇന്ന് കേരളത്തില്‍ നടപടികള്‍ക്ക് വിധേയമാകാതെ വിലസുന്നു. 450ഓളം മനുഷ്യരെ കൊലപ്പെടുത്തിയ കേരലത്തിലെ പ്രളയ കാരണത്തിനും ഉത്തരവാദികള്‍ക്കും മാപ്പ് കൊടുക്കില്ല ചരിത്രം. അവര്‍ ഫാനി ചുഴലികാറ്റിനെ രാജ്യം കൈകാര്യം ചെയ്തതും ജനത്തേ സുരക്ഷിതമാക്കിയതും എല്ലാം കണ്ട് പഠീക്കണം. പാഠം ഒന്ന് ഫാനി ചുഴലികാറ്റ് എന്ന് കേരള സര്‍ക്കാര്‍ എഴുതി പഠീക്കണം. കാരണം ഇതാ കേരളത്തില്‍ അടുത്ത കാലവര്‍ഷവും പ്രളയവും കാറ്റും ഒക്കെ വരാന്‍ പോവുകയാണ്. ഇനിയും പ്രളയം മനുഷ്യരെ കൊല്ലരുത്.

ഒഡീഷയില്‍ 2ലക്ഷം മനുഷ്യരെ ശരിക്കും ഉലച്ചു കളഞ്ഞു ഫാനി കാറ്റ്. ഇവര്‍ക്ക് ഇനി ജീവന്‍ മാത്രമേ ഉള്ളു. ബാക്കി എല്ലാം തന്നെ തകര്‍ന്നു പോയി.മരങ്ങള്‍ കടപുഴകി ഗതാഗത, വാര്‍ത്താവിനിമയ, െവെദ്യുതി വിതരണ സംവിധാനങ്ങള്‍ താറുമാറായി. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും അടക്കം വന്‍ നാശം.ബംഗാള്‍ ഉള്‍ക്കടലില്‍വച്ച് അതിതീവ്ര ചുഴലിക്കാറ്റായി രൂപംമാറിയ ഫോണി അഥവാ ‘പാമ്പിന്‍പത്തി’ ഇന്നലെ രാവിലെ എട്ടോടെ ഒഡീഷയിലെ പുരിയിലാണു കരയിലേക്കു കയറിയത്. മണിക്കൂറില്‍ 175 കിലോമീറ്ററായിരുന്നു കാറ്റഗറി-4ല്‍പ്പെടുന്ന കാറ്റിന്റെ വേഗം. ഫോണിയുടെ വരവറിയിച്ച് മണിക്കൂറുകള്‍ക്കുമുമ്പേ സംസ്ഥാനമെമ്പാടും പെരുമഴ തുടങ്ങിയിരുന്നു. പുരി, നയാഗഡ്, കേന്ദ്രപാറ എന്നിവിടങ്ങളിലായാണു മൂന്നുപേര്‍ മരിച്ചത്.മുന്‍കരുതലായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതോടെ തീരനഗരമായ പുരിയടക്കമുള്ള മേഖലകള്‍ ഏറെക്കുറെ വിജനമായിരുന്നു. ഭുവനേശ്വര്‍, ഗോപാല്‍പുര്‍, ബെറാംപുര്‍, ബാലുഗാവ്, കട്ടക്ക്, ഖുര്‍ദ, ജാജ്പുര്‍, ഭദ്രക്, ബാലസോര്‍ തുടങ്ങിയ മേഖലകളിലും കാറ്റ് വന്‍നാശം വിതച്ചു. കനത്ത മഴയ്ക്കൊപ്പം വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത് ആഘാതം ഇരട്ടിയാക്കി. അതിശക്തമായ കാറ്റില്‍ മൊെബെല്‍ ടവറുകളും വൈദ്യുതിത്തൂണുകളും ഉള്‍പ്പെടെ നിലംപൊത്തി.കെട്ടിടങ്ങള്‍ക്കു മുകളിലേക്കും റോഡിനു കുറുകെയും വന്‍മരങ്ങള്‍ കടപുഴകി. മേല്‍ക്കൂരകളും വാഹനങ്ങളും അടക്കം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി സംസ്ഥാനമൊട്ടാകെ 11 ലക്ഷത്തോളം പേരെയാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്.