
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73 പിറന്നാള്‍ ദിനത്തില്‍ രക്തദാനം നടത്തി ഒരു കൂട്ടം ചെറുപ്പക്കാര്‍. 73-ാം പിറന്നാള്‍ ദിനത്തില്‍ 73 പേരുടെ രക്തദാനമാണ് നടത്തിയത്. നിരവധി ചെറുപ്പക്കാരാണ് രക്തദാനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വലിയ സന്തോഷത്തോടെയാണ് രക്തദാനത്തിന് എത്തിയതെന്ന് പങ്കെടുക്കാന്‍ എത്തിയവര്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ജന്മദിവസം തന്നെ ആദ്യമായി രക്തദാനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ജന്മദിവസം ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുക എന്നത് വലിയകാര്യമാണ്. ജീവിതം തന്നെ ഭാരതത്തിനായി സമര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
24 മണിക്കൂറും രാജ്യത്തിനായി ജോലി ചെയ്യുന്ന വ്യക്തിയാണ്. രാജ്യമാണ് അദ്ദേഹത്തിന് വലുത്. അപ്പോള്‍ ഒരു ബോട്ടില്‍ രക്തം നമ്മള്‍ മറ്റുള്ളവര്‍ക്കായി നല്‍കുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഇതുപോലെ ഒരു കാര്യം ചെയ്യുവാന്‍ നമുക്ക് അവസരം ലഭിക്കുമ്പോള്‍ അത് വലിയ കാര്യമാണെന്നും അവര്‍ പറഞ്ഞു.