
ഫാരിസ് അബൂബക്കറിന്റെ പതിനേഴംഗ ടീമാണ് ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് കേരള ജനപക്ഷം ചെയർമാൻ പി. സി. ജോർജ്. ഫാരിസിന്റെ കച്ചവടത്തിന്റെ സംരക്ഷണം നൽകുന്നത് പിണറായിയാണ്. ഇടതു സർക്കാർ കർഷകരെ വഞ്ചിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ജോർജ് കുറ്റപ്പെടുത്തി. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നുവെന്നും ജോർജ് മുൻപ് പറഞ്ഞിരുന്നു.
കർഷകരുടെ മാനസിക സംഘർഷവും ജനങ്ങളുടെ ബുദ്ധിമുട്ടും കണ്ടാണ് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ബിജെപി അനുകൂല നിലപാട് പ്രകടിപ്പിച്ചത്. ബിഷപ് പറഞ്ഞത് നൂറു ശതമാനം സത്യമാണ്. തലശേരി ബിഷപ് മാർ ജോസഫ് പാം പ്ളാനി മനോവിഷമത്തിലാണ് ആ പ്രസ്താവന നടത്തിയത്. ബിഷപ്പിനെകൊണ്ട് എന്തുകൊണ്ട് അത് പറയിപ്പിച്ചു എന്നതാണ് ചിന്തിക്കേണ്ടത്.അവിടത്തെ കൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം അങ്ങനെ പ്രസ്താവന നടത്തിയത്.അതുകൊണ്ട് നൂറു ശതമാനം പിതാവിനെ അനുകൂലിക്കുകയാണ്.
2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്നും ജോർജ് ആരോപിച്ചിരുന്നു. സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് അന്ന് ഈ ആരോപണങ്ങളുന്നയിച്ചത്. 2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടിരുന്നു.
ദീപിക ദിനപത്രത്തിന്റെ മുൻകാല ഉടമസ്ഥനും, നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയരീതിയിൽ തുകൽ ഉല്പ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിക്കാൻ ചെന്ന ഫാരിസ് വളരെ പെട്ടെന്നു തന്നെ ആയിര കണക്കിനു കോടികളുടെ സമ്പത്ത് ഉണ്ടാക്കുകയായിരുന്നു