മന്ത്രിയെ ഒഴിവാക്കി കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഇസ്രയേല്‍ യാത്ര ; മുഖ്യമന്ത്രിയുടെ അനുമതി തേടി

തിരുവനന്തപുരം : പാര്‍ട്ടിയെ അറിയിക്കാതെ യാത്രക്ക് തയാറെടുത്ത മന്ത്രി പി പ്രസാദിനെ സിപിഐ സംസ്ഥാന നേതൃത്വം വെട്ടിയതോടെയാണ് കര്‍ഷകരും അവരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരും പഠനത്തിന് പോകട്ടേയെന്ന കൃഷിവകുപ്പ്. കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഇസ്രയേല്‍ യാത്രക്ക് മുഖ്യമന്ത്രിയോട് അനുമതി തേടി.

യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരില്‍ പലരും വിമാനടിക്കറ്റ് ഉള്‍പ്പടെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ യാത്ര പൂര്‍ണമായിട്ടും റദ്ദാക്കിയാല്‍ കര്‍ഷകരുടെ പണം വെള്ളത്തിലാവും. ഇതോടെയാണ് കര്‍ഷകരും അവരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരും മാത്രമെന്ന നിര്‍ദേശം മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ചത്.

കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും യാത്രക്ക് സിപിഐ സംസ്ഥാന നേതൃത്വം അനുമതി നല്‍കി. അതിനാല്‍ മുഖ്യമന്ത്രിയും യാത്രക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. ഇസ്രയേലില്‍ യാത്രക്കൊരുങ്ങിയ മന്ത്രി പി.പ്രസാദ് പാര്‍ട്ടിയോട് അനുമതി തേടിയിരുന്നില്ല. ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയും യാത്ര ആസൂത്രണം ചെയ്തതാണ് പ്രസാദിന് തിരിച്ചടിയായത്.