കാമുകനൊപ്പം മകള്‍ ഇറങ്ങിപ്പോയി, അഞ്ചാലുമൂട്ടില്‍ പിതാവ് ചെയ്തത്

 

മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു

അഞ്ചാലുമൂട്ടില്‍ മകള്‍ പ്രണയിച്ച് വിവാഹം കഴിച്ച ദേഷ്യത്തില്‍ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ കയറി വെട്ടിയത്. അക്രമം തടയാന്‍ ശ്രമിച്ച പ്രണവിന്റെ മാതാവിനും പരിക്കേറ്റു.

കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി വീട്ടില്‍ നിന്ന് യുവാവിനൊപ്പം ഇറങ്ങിപ്പോവുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായിട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് സോമസുന്ദരം പ്രണവ് ലാലിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് വീട്ടില്‍ കയറി വന്ന് പ്രണവ് ലാലിനെ ഇയാള്‍ വെട്ടുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീട്ടിനുള്ളില്‍ വെച്ചും ഇയാള്‍ വെട്ടി. വയറിന്റെ ഭാഗത്തും ഇരു കൈകളിലും ഇയാള്‍ക്ക് വെട്ടേറ്റിട്ടുണ്ട്. തടയാന്‍ ശ്രമിച്ച പ്രണവ് ലാലിന്റെ മാതാവ് തങ്കമ്മയ്ക്കും വെട്ടേറ്റിറ്റുണ്ട്. അഞ്ചാലംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.