പൂവിട്ടു പൂജിക്കണമെടോ ഇത് പോലുള്ള ആ പൊന്ന് മനസിനെ

ഫോൺ വിളിച്ച കുട്ടിയേ മർദ്ദിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത നടൻ മുകേഷ് എം എൽ എക്ക് കൊല്ലം കാരനായ വോട്ടറുടെ ചുട്ട മറുപടി.മുകേഷിനോട് മറ്റൊരു കൊല്ലം കാരനും മുകേഷിന്റെ വീടിനടുത്തുമുള്ള മറ്റൊരു നടനെ കണ്ട് പഠിക്കാനാണ്‌ പ്രിയദർശൻ പ്രേമ ചന്ദ്രൻ യുവാവ് ആവശ്യപ്പെടുന്നത്. താങ്കളുടെ വീടിന് 5കിലോമീറ്റർ നുള്ളിൽ ജനിച്ച കൊല്ലത്തു നിന്നുള്ള മറ്റൊരു സിനിമാ താരം ഉണ്ട്..

സുരേഷ് ഗോപി എന്നാണ് പേര്..പലവട്ടം ജനങ്ങളുടെ മുന്നിൽ നിന്നു വന്നു വോട്ട് അഭ്യർത്ഥിച്ചപ്പോൾ നിങ്ങൾ ആട്ടിപ്പായിച്ചു.അദ്ദേഹത്തെ നാടിന് ആവശ്യമാണ് എന്നു തിരിച്ചറിഞ്ഞവർരാജ്യസഭ എം.പി. ആക്കി..ഇന്നു വരെയും അയാൾ തന്റെ മുന്നിൽ എത്തുന്നവരെ നിരാശരാക്കി മടക്കി അയച്ചിട്ടില്ല എന്നും വിശദീകരിക്കുന്നു.പ്രിയദർശൻ പ്രേമ ചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കൊല്ലം മണ്ഡലം MLA..

അല്പം മുൻപ് താങ്കളുടെ ഒരു ഫോൺ സംഭാഷണം വാർത്താ മാധ്യമങ്ങളിൽ കൂടി കണ്ടു.സത്യത്തിൽ അത് കേട്ടപ്പോൾ അമർഷവും വിഷമവും തോന്നി. താങ്കളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനതയോട് സഹതാപവും.അതിനാൽ ചോദിച്ചോട്ടെ.
താങ്കൾ ഒരു ജനപ്രതിനിധിയും ഏവരും ഇഷ്ടപ്പെടുന്ന ഒരു സിനിമ നടൻ കൂടി ആണ്. ചിലപ്പോൾ അതാകും ആ 10ആം ക്ലാസുകാരനെ സഹായം ചോദിച്ചു വിളിക്കാനായി ചിന്തിപ്പിച്ചത്, ആ കുട്ടി താങ്കളിലെ രാഷ്ട്രീയക്കാരനെ കണ്ടിട്ടുണ്ടാകില്ല, അടുത്ത തവണത്തെ വോട്ട് ഉറപ്പിക്കാനായി ചെയ്യുന്ന പ്രവർത്തി ആയും അതിനെ കണ്ടില്ല.. അവൻ കണ്ടത് ചിലപ്പോൾ പ്രതീക്ഷയുടെ ഒരു വെട്ടം മാത്രമാകും..
താങ്കളെ പോലെ മറ്റു സിനിമ താരങ്ങൾ തങ്ങളുടെ പ്രദേശം വിട്ട് സഹായങ്ങൾ നൽകില്ല എന്നു തീരുമാനിച്ചിരുങ്കിൽ കേരളത്തിലെ ഒട്ടേറെ പേർക്ക് ഒരു പക്ഷെ ജീവനും ജീവിതവും നഷ്ടപെട്ടെനെ..ഇനി ഒരു ഉദാഹരണം താങ്കളോടും പൊതുജനങ്ങളോട് കൂടിയും പറയാം..താങ്കളുടെ വീടിന് 5കിലോമീറ്റർ നുള്ളിൽ ജനിച്ച കൊല്ലത്തു നിന്നുള്ള മറ്റൊരു സിനിമാ താരം ഉണ്ട്..സുരേഷ് ഗോപി എന്നാണ് പേര്..
പലവട്ടം ജനങ്ങളുടെ മുന്നിൽ നിന്നു വന്നു വോട്ട് അഭ്യർത്ഥിച്ചപ്പോൾ നിങ്ങൾ ആട്ടിപ്പായിച്ചു.അദ്ദേഹത്തെ നാടിന് ആവശ്യമാണ് എന്നു തിരിച്ചറിഞ്ഞവർ
രാജ്യസഭ എം.പി. ആക്കി..ഇന്നു വരെയും അയാൾ തന്റെ മുന്നിൽ എത്തുന്നവരെ നിരാശരാക്കി മടക്കി അയച്ചിട്ടില്ല. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളുടെ വിഹിതവും കൂടി പൊതുജന സേവനത്തിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പ്രസ്താവന ഉണ്ടായിരുന്നു ജനങ്ങളെ സഹായിച്ചു തന്റെ MP ഫണ്ട് എല്ലാം തീർന്നു. ഇനി കുറച്ചു സിനിമയിൽ അഭിനയിച്ചു 5 കോടി രൂപയെങ്കിലും ഉണ്ടാക്കി നാടിന് നൽകണം എന്നു..പൂവിട്ടു പൂജിക്കണമെടോ ഇത് പോലുള്ള ആൾക്കാരെ..
ആ പൊന്ന് മനസിനെ..അഭിമാനത്തോടെ പറയും ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരൻ ആണെന്ന്..അയൽക്കാരൻ ആണെന്ന്..