സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുടെ കത്ത്

മെയ് 11 ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാാക്കിക്കൊണ്ട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സഭാ നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനമാണ് പുറത്താക്കാന്‍ കാരണമെന്ന് പറഞ്ഞുകൊണ്ടാണ് തുടര്‍ന്ന സിസ്റ്റര്‍ ലൂസി ചെയ്ത കുറ്റങ്ങള്‍ എണ്ണിയെണ്ണി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2015 മുതല്‍ തുടര്‍ച്ചയായി അനുസരണ, ദാരി’ദ്യ ്വവതങ്ങള്‍ ലൂസി ലംഘിച്ചുകൊണ്ടിരുന്നുവെന്നും, ഇത് ശ്രദ്ധയില്‍പ്പെടുത്തി ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിസ്റ്റര്‍ ലൂസി തിരുത്തലുകള്‍ നടത്തിയില്ലെന്നും കത്തില്‍ പറയുന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി. ശമ്പളം മഠത്തിന് നല്‍കിയില്ല. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും പുറത്താക്കാന്‍ കാരണമായി പറയുന്നു. നിരവധിതവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്. മെയ് 11ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്തെന്നാണ് വിവരം.

ആലു ആസ്ഥാനമായ എഫ്സിസി നസ്യസ്തസഭയാണ് ലൂസിയെ പുറത്താക്കിയത്. വയനാട് മാനന്തവാടി കാരയ്ക്കാമല വിമലഹോം അംഗമായിരുന്നു സിസ്റ്റര്‍ ലൂസി. എഫ്സിസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ സംബന്ധിച്ച സമിതി അംഗീകരിച്ചതായി സിസ്റ്റര്‍ ലൂസിക്ക് ഈ മാസം അഞ്ചിനു നല്‍കിയ പുറത്താക്കല്‍ ഉത്തരവില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം: