സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഇൻഫ്‌ലുവൻസ ലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധിക്കും

തിരുവനന്തപുരം. സംസ്ഥാനത്ത് എച്ച് 3 എന്‍2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്തുവനായി പരിശോധന ശനിയാഴ്ച ആരംഭിക്കും. സംസ്ഥാനത്ത് പനി ബാധിതുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് 10 ദിവസത്തിനിടെ 80,000-ത്തില്‍ അധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.

അശുപത്രിയില്‍ പനി, തൊണ്ടവേദന, ചുമ എന്നി രോഗങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുവാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 17,532 പേര്‍ പനി കാരണം ആശുപത്രിയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ ചികിത്സ തേടിയവരുടെ എണ്ണം ദിവസേന 8,000 മുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.