ഫുട്‍ബോൾ ലഹരിയിൽ റഷ്യ.

വരൂ ആസ്വദിക്കു ആഘോഷിക്കൂ. കാൽപന്തുകളിയുടെ ചടുലതാളം

റഷ്യ കാൽപന്തുകളിയുടെ ആവേശത്തിലാണ്. 21ാമത് ഫിഫ ലോകകപ്പ് ഫുട്‌ബോളിന് 14ാം തിയതി റഷ്യയിൽ കിക്കോഫ്. ആദ്യ മത്സരം റഷ്യയും സൗദി അറേബ്യയും തമ്മിലാണ്. കാൽപന്തുകളിയുടെ ലോകരാജാക്കന്മാരെ നിശ്ചയിക്കാൻ 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 
32 ടീമുകളും ചേർന്ന് 64 മത്സരങ്ങൾ കളിക്കും.

        ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്‍ബോൾ മാമാങ്കം ജൂലൈ 15 ന് അവസാനിക്കും. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിലാണ് ഫൈനൽ. മൊത്തം 400 മില്യൺ അമേരിക്കൻ ഡോളറാണ് സമ്മാനത്തുകയായി വിതരണം ചെയ്യുക. ഫിഫ ലോകകപ്പ് ഉയർത്തുന്ന ടീമിന് 38 മില്യൺ ഡോളർ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് 28 മില്യൺ ഡോളറും മൂന്നാം സ്ഥാനത് എത്തുന്ന ടീമിന് 24 മില്യൺ ഡോളറും സമ്മാനമായി ലഭിക്കും.
ലോകത്തിന് കാൽപന്തുകളിയുടെ മാസ്മരികത സമ്മാനിക്കാൻ റഷ്യ ഒരുങ്ങി കഴിഞ്ഞു. ഇനി എല്ലാ ആരവവും റഷ്യൻ ഗ്യാലറികളിൽ നിന്നും

https://youtu.be/EFPXR1uejME