ചലച്ചിത്ര നടിയും പോപ് ഗായികയുമായ സെലീന ഗോമസ് ഇനി ഇൻസ്റ്റഗ്രാം റാണി

401 ദശലക്ഷം ഫോളോവേഴ്‌സോടെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന വനിതയായി അമേരിക്കൻ ചലച്ചിത്ര നടിയും പോപ് ഗായികയുമായ സെലീന ഗോമസ്. തൻ്റെ കരിയറിലെ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സെലീന ഗോമസ്. അഭിനയം, സംഗീതം, ചലച്ചിത്ര നിർമാണം എന്നിങ്ങനെ വിവിധ മേഖലകളിൽ താരമായി മിന്നി തിളങ്ങിയ സെലീന ഗോമസ്, ഇൻസ്റ്റഗ്രാം സെലിബ്രിറ്റികൾക്കിടയിൽ വമ്പൻ നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുത പേർ പിന്തുടർന്നതിൽ മത്സരിച്ചു വന്ന ബ്യൂട്ടി മോഗൾ കൈലി ജെന്നറെയാണ് സെലീന ഗോമസ് അടുത്തിടെ മറികടക്കുന്നത്. ഗായിക, അഭിനേത്രി, ചലച്ചിത്ര നിർ‌മാതാവ്, ബിസിനസ് വുമൺ എന്നീ നിലകളിൽ ശ്രദ്ധേയയായ സെലീന ഗോമസിൻ്റെ തൊപ്പിയിലെ മറ്റൊരു പൊൻ തൂവൽ കൂടിയായി ഈ നേട്ടം എന്ന് വേണം പറയാൻ. ബാലതാരമായി കരിയർ ആരംഭിച്ച സെലീനക്ക് മുന്നിലിനി ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രമാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 562 ദശലക്ഷവും, ലയണൽ മെസ്സിയ്ക്ക് 442 ദശലക്ഷവും ഫോളോവേഴ്സ് ഉണ്ട്.

ഇൻസ്റ്റയിൽ ഫോളോവേഴ്സ് കണക്കിൽ മൂന്നാം സ്ഥാനത്ത് ഉള്ള സെലീന സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സെലീനയുടെ ഫിൽട്ടർ ചെയ്യാത്ത പോസ്റ്റുകൾ ഇപ്പോഴും ജനപ്രിയമാവുകയാണ് പതിവ്. 382 ദശലക്ഷം ഫോളോവേഴ്‌സുള്ള കൈലി ജെന്നറാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പിന്തുടരപ്പെടുന്ന രണ്ടാമത്തെ വനിത. അരിയാന ഗ്രാൻഡെ (361 ദശലക്ഷം), കിം കർദാഷിയാൻ (348 ദശലക്ഷം), ബിയോൺസ് (300 ദശലക്ഷം), ക്ലോ കർദാഷിയാൻ (348 ദശലക്ഷം) എന്നിവരാണ് ആദ്യ പത്തിലെ മറ്റ് വനിതകൾ. പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് 249 ദശലക്ഷം ഫോളോവേഴ്‌സോടെ 15-ാം സ്ഥാനത്താണ്.