ജീവിതം തിരികെ പിടിക്കാന്‍ ദുബായിലെത്തി, ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം കാണാന്‍ പോലുമായില്ല, മൂന്ന് മക്കളുടെ അടുത്തേക്ക് ബിജിമോള്‍

ദുബായ്: കോവിഡ് 19 നിലവില്‍ വന്നതോടെ പ്രവാസികള്‍ക്ക് കിട്ടിയത് ഇരുട്ടടിയാണ്. ഉറ്റവര്‍ മരിച്ചു കഴിഞ്ഞാല്‍ ഒരു നോക്ക് കാണുവാനോ അന്ത്യ ചുംബനം നല്‍കുവാനോ സാധിക്കില്ല. വിദേശങ്ങളില്‍ മരണപ്പെട്ടാല്‍ ജന്മനാട്ടിലെ അവകാശമായ ആറടി മണ്ണ് പോലും ലഭിക്കാതെ അന്യനാട്ടില്‍ തന്നെ അന്ത്യവിശ്രമം കൊള്ളേണ്ടി വന്ന നിരവധി പ്രവാസികളുമുണ്ട്. ഇത്തരത്തില്‍ ഭര്‍ത്താവ് നാട്ടില്‍ മരിച്ച വിവരം അറിഞ്ഞിട്ടും നേരിട്ട് ഒന്ന് കാണാന്‍ പോലും സാധിക്കാത്ത ബിജി മോള്‍ ഒടുവില്‍ നാടണയുകയാണ്. എറണാകുളം കളമശ്ശേരിയില്‍ താമസിക്കുന്ന ബിജിമോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടെ ദുബായില്‍ കുടുങ്ങുകയായിരുന്നു.

നാടഞ്ഞപ്പോൾ പ്രിയതമൻ ഇല്ല. അന്ത്യ ചുംബനത്തിനു പോലും അവസരം ലഭിച്ചില്ല. വാവിട്ട് കരയുന്ന 3 പിഞ്ചു കുട്ടികൾ..അതേ..ഒരിക്കൽ കേരളത്തേയും നിർമ്മാണ തൊഴിലാളികളേയും കച്ചവടക്കാരേയും ബാങ്കുകളേയും ഒക്കെ താങ്ങി നിർത്തിയ മലയാളി പ്രവാസികളുടെ കണ്ണുകളിലൂടെ ഇന്ന് കണ്ണീരൊഴുകുന്നു, നിലവിളിക്കുന്നു. ജനിച്ച നാട്ടിൽ അവരെ കയറ്റാതെ ഭരണാധികാരികൾ പോലും വെറുക്കുന്നു. എന്തൊരു ഭയാനക അവസ്ഥകളാണ്‌ നമുക്ക് ചുറ്റും..

ഇപ്പോൾ പുറത്ത് വരുന്നത് ജയലളിതയുടെ 1000 കോടി രൂപയുടെ സ്വന്തം പേരിൽ ഉള്ള വൈറ്റ് മണിയും ആസ്തികളും സംബന്ധിച്ച് തർക്കമാണ്‌. ഇവ കൈക്കലാക്കാൻ മകനും മകളും എന്നുവരെപ്പറഞ്ഞ് ധാരാളം അവകാശികൾ എത്തികൊണ്ടേ ഇരിക്കുന്നു.. .സമ്പത്തിന്റെ 90%വും നാട്ടുകാരും ബിനാമികളും കൂട്ടുകാരും തോഴിമാരും ഒക്കെ കൊണ്ടുപോയപ്പോൾ സ്വന്തം കുടുംബക്കാർക്ക് ഒന്നും കിട്ടിയില്ല എന്നും ഈ സ്വത്തുക്കൾ തങ്ങൾക്ക് വേണം എന്നും ബന്ധുക്കളും കുടുംബവും പറയുന്നു. ഒരു സാധാരണക്കാരിയായി വളർന്ന് സിനിമയിലെത്തി പിന്നെ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിത നടത്തിയ അഴിമതികളുടെ പിന്നാമ്പുറമാണ്‌ ഈ കണകറ്റ സഹസ്ര കോടികളുടെ ആസ്തിയും മറ്റും .

അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ബിജിമോളുടെ മടക്കയാത്ര. ബിജിമോളുടെ ഭര്‍ത്താവ് ശ്രീജിത്ത്(37) അര്‍ബുദം ബാധിച്ചാണ് മരിച്ചത്. എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെയാണ് മൂന്ന് മക്കളുടെ അമ്മ കൂടിയായ ബിജിമോള്‍ ദുബായില്‍ കുടുങ്ങിയത്. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാന്‍ ബിജിമോള്‍ക്ക് സാധിച്ചില്ല. നാട്ടിലെത്താന്‍ സാധിക്കാത്ത ബിജിമോളുടെ വാര്‍ത്ത വളരെയധികം പ്രചരിച്ചിരുന്നു. ഇതോടെ യുവതിക്ക് സഹായ വാഗ്ദാനം നല്‍കി പലരും രംഗത്തെത്തി.

അബുദാബിയിലെ ചില സുമനസുകളായ ബിസിനസുകാര്‍ ബിജിമോളുടെ താമസ ചിലവും മക്കള്‍ക്കായി നല്ലൊരു തുകയും കൈമാറി. തുടര്‍ന്ന് നോര്‍ക്കയും ഇന്ത്യന്‍ കോണ്‍സുലേറ്റും ഇടപെട്ട് ദുബായിലെ ഹോട്ടലില്‍ താമസ സൗകര്യമൊരുക്കുകയും സൗജന്യ ഭക്ഷണം നല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ ചികിത്സക്കും മക്കളുടെ ഭാവിക്കും വേണ്ടിയാണ് ബിജിമോള്‍ ദുബായില്‍ എത്തിയത്. കളമശ്ശേരിയിലെ ഏജന്റ് യതീഷ് ബിജിമോളെ ചതിച്ചു. താമസവിസയ്ക്ക് എന്നും പറഞ്ഞ് മൂന്ന് ലക്ഷം കൈപ്പറ്റി ഇയാള്‍ സന്ദര്‍ശക വീസ നല്‍കി. തമിഴന്മാരില്‍ നിന്നും പലിശയ്ക്ക് മൂന്ന് ലക്ഷമെടുത്താണ് ഏജന്റിന് നല്‍കിയതെന്ന് ബിജിമോള്‍ പറയുന്നു. ദുബായില്‍ എത്തിയിട്ട് ജോലിയും ലഭിച്ചില്ല.

മാര്‍ച്ച് 24നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത് മരിച്ചു. ബിജിമോള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രിയതമന്റെ മുഖം ബിജിമോള്‍ അവസാനമായി കാണുകയായിരുന്നു. അച്ഛന്റെ ചേതനയറ്റ ശരീരം കണ്ട് വാവിട്ട് കരയുന്ന 15, 8, 5 വയസുള്ള മക്കളെ ഒന്ന് സാന്ത്വനിപ്പിക്കാന്‍ പോലും ബിജിമോള്‍ക്ക് ആയില്ല. ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കള്‍.