കുവൈത്തിൽ തീപിടിത്തം, അഞ്ച് മരണം 

കുവൈത്ത് സിറ്റി : വീണ്ടും ആശങ്ക പരത്തി കുവൈത്തിൽ തീപിടിത്തം. ഫർവാനിയ ബ്ലോക്ക് 4-ലെ കെട്ടിടത്തിലാണ് തീപിടുത്തം. അഞ്ച് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു.

സിറിയൻ പൗരന്മാരാണ് മരണമടഞ്ഞവർ. സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഇവരുടെ ഫ്ലാറ്റിന് തൊട്ടരികിൽ താമസിച്ചിരുന്ന ദിവ്യാം​ഗനായ ഒരാളുമാണ് മരണമടഞ്ഞത്. തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസതടസം നേരിട്ടതാണ് മരണകാരണം. പരിക്കേറ്റ മറ്റുള്ളവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.