ഫിറോസിന്റെ ജീവിതസാഹചര്യം കണ്ടതും എന്നെ അടിമുടി ഉലച്ചുകളഞ്ഞു, വൈറല്‍ കുറിപ്പ്

Firoz kunnumparambil

ഫിറോസ് കുന്നം പറമ്പില്‍ സാമൂഹ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഫിറോസിനെ കുറിച്ച് ഉള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇന്ന് ഞാന്‍ കണ്ട ആ മനുഷ്യന്റെ ജീവിതം എന്നെ അടിമുടി ഉലച്ചു കളഞ്ഞു. ലക്ഷക്കണക്കിന് രൂപ തട്ടിച്ചു എന്ന് വിമര്‍ശനം കേള്‍ക്കേണ്ടിവന്ന അയാള്‍ ജീവിക്കുന്നത് അത്രമേല്‍ ദയനീയമായ ഒരു സാഹചര്യത്തിലാണ്. നീണ്ടു നിവര്‍ന്ന് നില്‍ക്കാന്‍ പോലും ഇടമില്ലാത്ത ഒരു വീട്ടില്‍. ബാപ്പയുടെ മയ്യത്ത് നേരാംവണ്ണം കിടത്താന്‍ ഒരു മുറ്റം പോലുമില്ലാത്ത , ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടത്ത്. പൈപ്പ് വെള്ളത്തിനായി ആളുകള്‍ ക്യൂ നില്‍ക്കുന്ന ഒരിടത്ത്. ആകെ ഉലഞ്ഞ ഒരു മനുഷ്യനായി അയാളെ ഞാന്‍ കണ്ടു. ഇത്രമേല്‍ ദുരിതങ്ങളില്‍ നിന്നുകൊണ്ട് വേദനിക്കുന്നവരുടെ കൈപിടിക്കുകയും അനേകരുടെ ഗതികേടുകള്‍ക്ക് താങ്ങാകുകയും എത്രയോ ജീവനുകള്‍ രക്ഷിക്കുകയും ചെയ്ത അയാളെ അലിവോടെ ചേര്‍ത്തു പിടിച്ചപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞു. മനസ്സില്‍ നന്മയുള്ള ഒരാള്‍ക്ക് മാത്രം സാധ്യമായ തരത്തില്‍.-കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം;

ഇപ്പോള്‍ സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് ഫിറോസ് കുന്നുംപറമ്പിലിനെ കുറിച്ചുള്ള വിഷയങ്ങളാണ്.അദ്ദേഹത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ ഉസ്മാന്‍ പോസ്റ്റ് ഇടുകയുണ്ടായി.സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ,ഉസ്മാന്‍ PH. #എല്ലാവരും #വായിക്കണം #ഇത് #

ഫിറോസ് കുന്നംപറമ്പിലിനെ കല്ലെറിയുന്നവരേ, ഇന്ന് അയാളുടെ ബാപ്പ മരിച്ചു. ഞാന്‍ അവിടെ പോയിരുന്നു. ഒരിക്കലും ചാരിറ്റിക്ക് വേണ്ടി ഫിറോസ് ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടില്ല. ഞാന്‍ അയാളുടെ ആരാധകനല്ല. അടുത്ത കാലത്തുണ്ടായ വിവാദത്തില്‍ ശരിയായ കണക്കുകള്‍ കാണിക്കാതെ ചാരിറ്റിയുടെ പേരില്‍ അയാള്‍ ചില തട്ടിപ്പുകള്‍ നടത്തുന്നുണ്ടാവാം എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്.

എന്നാല്‍ ഇന്ന് ഞാന്‍ കണ്ട ആ മനുഷ്യന്റെ ജീവിതം എന്നെ അടിമുടി ഉലച്ചു കളഞ്ഞു. ലക്ഷക്കണക്കിന് രൂപ തട്ടിച്ചു എന്ന് വിമര്‍ശനം കേള്‍ക്കേണ്ടിവന്ന അയാള്‍ ജീവിക്കുന്നത് അത്രമേല്‍ ദയനീയമായ ഒരു സാഹചര്യത്തിലാണ്. നീണ്ടു നിവര്‍ന്ന് നില്‍ക്കാന്‍ പോലും ഇടമില്ലാത്ത ഒരു വീട്ടില്‍. ബാപ്പയുടെ മയ്യത്ത് നേരാംവണ്ണം കിടത്താന്‍ ഒരു മുറ്റം പോലുമില്ലാത്ത , ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടത്ത്. പൈപ്പ് വെള്ളത്തിനായി ആളുകള്‍ ക്യൂ നില്‍ക്കുന്ന ഒരിടത്ത്. ആകെ ഉലഞ്ഞ ഒരു മനുഷ്യനായി അയാളെ ഞാന്‍ കണ്ടു. ഇത്രമേല്‍ ദുരിതങ്ങളില്‍ നിന്നുകൊണ്ട് വേദനിക്കുന്നവരുടെ കൈപിടിക്കുകയും അനേകരുടെ ഗതികേടുകള്‍ക്ക് താങ്ങാകുകയും എത്രയോ ജീവനുകള്‍ രക്ഷിക്കുകയും ചെയ്ത അയാളെ അലിവോടെ ചേര്‍ത്തു പിടിച്ചപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞു. മനസ്സില്‍ നന്മയുള്ള ഒരാള്‍ക്ക് മാത്രം സാധ്യമായ തരത്തില്‍.

സാധാരണയില്‍ നിന്നും എത്രയോ താഴെ തട്ടില്‍ നിന്ന് വരുന്ന ഒരാള്‍. മനസിലെ നന്മ കൊണ്ട് മാത്രം ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നേടിയ സാമൂഹ്യപ്രവര്‍ത്തകന്‍. സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയെ കുറിച്ചോ സംസാരിക്കുമ്പോള്‍ പാലിക്കേണ്ട പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെ കുറിച്ചോ അറിയാന്‍ മാത്രം ലോക ബോധമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഒരാള്‍. അയാള്‍ സമ്പാദിച്ച ലക്ഷങ്ങള്‍ കാണേണ്ടവര്‍ ആലത്തിയൂരുള്ള ആ മനുഷ്യന്റെ വീട്ടിലേക്ക് ചെല്ലൂ. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത കുഞ്ഞു വീട്ടില്‍ ഒതുങ്ങി കഴിയുന്ന ഒരു കുടുംബത്തെ കാണാം. അയാള്‍ ടെക്‌നിക്കലായ തെറ്റുകള്‍ ചെയ്തിട്ടുണ്ടാകാം. അനഭിമതമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാം. പക്ഷേ അയാള്‍ തന്റെ സഹജീവികള്‍ക്ക് ചെയ്ത നന്മകള്‍ ഇല്ലാതാകില്ല. അത് മാത്രമാണ് അയാള്‍ സമ്പാദിച്ചത്. ഹൃദയം നിറഞ്ഞ സ്‌നേഹം, ബഹുമാനം, പ്രിയപ്പെട്ട സഹോദരാ. തെറ്റി ധരിച്ചതിന് മാപ്പ്.