ജലീലിനെ പിടിച്ച് കെട്ടി, ഇത് തോൽ വിയല്ല- ഫിറോസ് കുന്നുമ്പറമ്പിൽ

ജലീലിനെ പിടിച്ച് കെട്ടാനായി എന്നും ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചത് വിജയത്തിന്റെ തുടക്കം ആണെന്നും ഫിറോസ് കുന്നും പറമ്പിൽ. തവനൂരിൽ കുന്നും പറമ്പിൽ മന്ത്രി കെ ടി ജലീലിനോടാണ്‌ പരാജയം ഏറ്റുവാങ്ങിയത്. എന്നാലും ജലീലിനെ പിടിച്ചു കെട്ടി എന്നാണ്‌ ഫിറോസ് കുന്നുമ്പറമ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ

നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി…………..
LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എൻറെ സഹപ്രവർത്തകർക്ക് .ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും