ഭാരതത്തിലെ ആദ്യ മഹാ കാളികാ യാഗം, പൗർണ്ണമി കാവിൽ വിശേഷങ്ങളുമായി കർമ ന്യൂസ്

ഭാരതത്തിലെ ആദ്യ മഹാകാളികാ യാഗം തിരുവന്തപുരത്തുനിന്ന് 18 കിലോമീറ്റർ മാറി പൗർണ്ണമി കാവിൽ നടക്കുകയാണ്‌. അതോടൊപ്പം കേരളത്തിൽ ആദ്യമായാണ് കാലഭൈരവ ഹവനം നടക്കുന്നതും. ഭാരതത്തിലെ ശ്രേഷ്ഠ സന്യാസി വര്യന്മാരിൽ അനവധി പേരും അഘോരികളും എല്ലാം ഈ അത്യപൂർവ്വമായ മഹോൽസവത്തിനും യാഗത്തിലേക്കും എത്തി ചേരുകയാണ്‌.

യാഗശാല കാളീദേവിയുടെ മന്ത്രങ്ങളാൽ മുഖരിതമായി തുടങ്ങി. വരും ദിവസങ്ങളിലും ഭാരതത്തിലെ ഹൈന്ദവ സംസ്കൃതിയിൽ നടക്കുന്ന അനിതര സാധാരണമായ ഈ വിശേഷ ചടങ്ങിലെ അനുഭവങ്ങൾ കർമ ന്യൂസ് പ്രേക്ഷകരുമായി പങ്കുവെക്കും.

ഇനിയുള്ള ആറു നാളുകളിൽ യാഗശാല കാളീദേവിയുടെ മന്ത്രങ്ങളാൽ മുഖരിതമാകും. ഭക്തരുടെ ദുരിതങ്ങൾ യാഗാഗ്നിയിൽ അർപ്പിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങുകളാണ് നടക്കുന്നത്. പിതൃമോക്ഷ സങ്കല്പത്തിനായുള്ള മഹാകാല ഭൈരവ ഹവനവും ഇന്നു മുതൽ ആരംഭിക്കും. കേരളത്തിൽ ആദ്യമായാണ് കാലഭൈരവ ഹവനം നടക്കുന്നത്. യാഗശാലയിലെ മുഴുവൻ യാഗകുണ്ഠങ്ങളിലും ഒരേ സമയം വിശുദ്ധിയുടെ യാഗാഗ്നി കത്തിജ്ജ്വലിക്കും