ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി മുനിസിപ്പാലിറ്റി ഭരണം പിടിച്ചെടുത്ത് ബിജെപി

പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു മുന്‍സിപ്പാലിറ്റി ഭരിക്കാനൊരുങ്ങുന്നു. പശ്ചിമ ബംഗാളിലെ ഫത്പുര മുന്‍സിപ്പാലിറ്റിയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേവലം 12 ദിവസത്തിനുള്ളില്‍ ബിജെപി ഭരണം പിടിച്ചത്. 15 വര്‍ഷം തൃണമൂല്‍ കോണ്ഗ്രസ് ഭരിച്ച മുന്‍സിപ്പാലിറ്റിയാണിത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് മുന്‍സിപ്പാലിറ്റിയിലെ ബഹുഭൂരിപക്ഷം കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് ഇവിടെ ബിജെപി ഭരണത്തിന് കളമൊരുങ്ങിയത്.

പശ്ചിമ ബംഗാളിലെ ബാറാക്‌പോര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ഫത്പുര മുന്‍സിപ്പാലിറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അര്‍ജുന്‍ സിങ്ങ് മണ്ഡലത്തില്‍ അക്കൗണ്ട് തുറന്നിരുന്നു. പത്ത് വര്‍ഷം തൃണമൂല്‍ ഭരിച്ച മണ്ഡലമാണിത്.