വീട്ടില്‍ വീണ്ടും വെള്ളം കയറി, ഇക്കുറി മല്ലിക സുകുമാരനെ രക്ഷിച്ചത് റബ്ബര്‍ ബോട്ടില്‍

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ വെള്ളപ്പൊക്കം ഉണ്ടായിരിക്കുകയാണ്. നടി മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയിരിക്കുകയാണ്. തുടര്‍ന്ന് മല്ലിക സുകുമാരനെ അഗ്നി രക്ഷാ സേന ബോട്ടില്‍ എത്തി രക്ഷിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. കുണ്ടമണ്‍ കടവിലുള്ള നടിയുടെ വീട്ടിലാണ് വെള്ളം കയറിയത്.

വീട്ടില്‍ നിന്നും ജവഹര്‍ നഗറിലെ സഹോദരിയുടെ വീട്ടിലേക്കാണ് മല്ലിക സുകുമാരനെ മാറ്റിയത്. കുണ്ടമണ്‍കടവ് ഏലാ റോദിലെ 13 വീടുകളില്‍ വെള്ളം കയറി. കരമനയാറ്റില്‍ നിന്ന് വെള്ളം കരകവിഞ്ഞ് ഒഴുകിയാണ് വീടുകളില്‍ കയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന കനത്ത മഴയില്‍ കരമന ആറും കിള്ളി ആറും കര കവിഞ്ഞ് ഒഴുകിയിരുന്നു. മാത്രമല്ല അന്നും അഗ്നിരക്ഷാ സേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്ന് വീടുകളില്‍ ഉള്ളവരെ കരയിലേക്ക് മാറ്റിയത്.

2018ല്‍ വെള്ളം കയറിയ സമയവും മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. അന്നും മല്ലിക സുകുമാരന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി പാര്‍പ്പിച്ചിരുന്നു. അന്ന് മല്ലികയെ നാട്ടുകാര്‍ വാര്‍പ്പില്‍ ഇരുത്തിയാണ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. ഇത്തരത്തില്‍ മല്ലിക സുകുമാരനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.

രണ്ട് തവണയും വീട്ടില്‍ വെള്ളം കയറാന്‍ കാരണമായത് ഡാം തുറന്ന് വിട്ടത് ആണെന്ന് മല്ലിക സുകുമാരന് പറഞ്ഞു. മുന്നറിയിപ്പ് ഒന്നുമില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് വീടിന് പിന്നിലെ കാനാല്‍ ശുചിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്ന് വര്‍ഷമായെന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മല്ലിക പറഞ്ഞു.