ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

കോട്ടയം. ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ (92) കാലം ചെയ്തു. ചങ്ങനശേരിയില്‍ ഉച്ചയ്ക്ക് 1.17നായിരുന്നു അന്ത്യം. സഭാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം സഭാവിജ്ഞാനത്തില്‍ പണ്ഡിതനായിരുന്നു. 1962ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത്. 1930-ല്‍ കുറുമ്പനാടം പൗവത്തില്‍ കുടുംബത്തിലാണ് മാര്‍ ജോസഫ് പൗവത്തില്‍ ജനിച്ചത്. 1977-ല്‍ കാഞ്ഞിരപ്പിള്ള അതിരൂപതയുടെ ആദ്യ മെത്രാനായി.

1985 മുതല്‍ 2007വരെ ചങ്ങനശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്തു. സിബിസിഐ, കെസിബിസി അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.