പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും മൂന്ന് എംഎല്‍എമാരും കോണ്‍ഗ്രസ് വിടും, ബിജെപിയില്‍ ചേരുമെന്ന് വിവരം

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. പഞ്ചാബിലെ മുന്‍ പിസിസി അധ്യക്ഷനാണ് സിദ്ദു. അദ്ദേഹം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

അതേസമയം പഞ്ചാബിലെ കോണ്‍ഗ്രസില്‍ സിദ്ദുവിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചുവെന്നുമാണ് പരാതി. കോണ്‍ഗ്രസിന്റെ പരിപാടികളുമായി സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടും സഹകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

അതേസമയം സിദ്ദു ഞായറാഴ്ച ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുമ്പ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.