നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി.

 

പൊള്ളാച്ചി/ നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിയത് രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാകുന്നത്.

പൊള്ളാച്ചിയിലെ ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് പോകുന്നത്.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചിട്ടുണ്ട്. പൊള്ളാച്ചി പൊലീസ് പാലക്കാട് പൊലീസിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി വരുകയാണ്.