Home Premium ബി.ജെ.പി ഞെട്ടി, സെമി ജയിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ഫൈനൽ കളിക്കാൻ ടീമില്ല

ബി.ജെ.പി ഞെട്ടി, സെമി ജയിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ഫൈനൽ കളിക്കാൻ ടീമില്ല

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിയെ താഴെ ഇറക്കാൻ തയ്യാറെടുക്കുന്ന കോൺഗ്രസിന്റെ വൻ ദുരന്തമാണ്‌ കാണുന്നത്. കൈയ്യിൽ ഇരുന്ന 2 സംസ്ഥാനങ്ങൾ ബിജെപി പിടിച്ചെടുത്തപ്പോൾ ആശ്വാസ ജയം തെലുങ്കാനയിൽ ഉണ്ടായി

2024ന്റെ സെമി ഫൈനലിൽ ബിജെപി ജയിച്ചിരിക്കുകയാണ്‌. ഈ സെമി ഫൈനലിനു ഒരു പ്രത്യേകതയുണ്ട്. സെമി ഫൈനൽ ജയിച്ച ബിജെപി തിരിഞ്ഞ് നോക്കുമ്പോൾ ഫൈനൽ കളിക്കാൻ ടീമില്ല. ഫൈനലിൽ ഇനി ആരോട് ഏറ്റുമുട്ടും എന്ന് പൊലും അറിയില്ല. ദേശീയ തലത്തിൽ ബിജെപിക്ക് എതിരാളിയായ ഒരു പാർട്ടിയും ഇപ്പോൾ ഇന്ത്യയിൽ ഇല്ല. പ്രാദേശിക തലത്തിൽ ഉള്ള പാർട്ടികളും ചില പോക്കറ്റുകളിലേക്ക് ഒതുക്കിയ കോൺഗ്രസും ഒക്കെയാണ്‌ എതിരാളികൾ. അതായത് സെമിയിൽ ബിജെപി ജയിച്ചപ്പോൾ ഫൈനലിൽ കളിക്കേണ്ട എതിർ ടീം ഇല്ലാത്ത അവസ്ഥയായി

ഒരു രാജ്യത്ത് ജനാധിപത്യ രീതിയിൽ പ്രതിപക്ഷ പാർട്ടി വേണം എന്നാൽ നിലവിലെ ലോക്സഭയിൽ നിശ്ചിത അംഗ സംഖ്യ കോൺഗ്രസിനു ഇല്ലാത്തതിനാൽ പ്രതിപക്ഷ നേതാവില്ല. പ്രതിപക്ഷ നേതാവ് ക്യാബിനറ്റ് റാങ്കിൽ ഉള്ള ആളാണ്‌. നിലവിലെ പാർലിമെന്റിൽ പ്രതിപക്ഷ നേതാവില്ലാത്ത പ്രതിപക്ഷമാണ്‌. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ ആകെട്ടേ ഫൈനലിൽ ബിജെപിയോട് പോരാടാൻ ഒരു ഏക കക്ഷി പോലും ഇല്ല എന്ന അവസ്ഥയിൽ ആയി. എല്ലാം കോൺഗ്രസിന്റെ തകർച്ച മൂലമാണ്‌. 15കൊല്ലമായി അനവധി തവണ തോറ്റിട്ടും കോൺഗ്രസ് നേതൃത്വം മാറുന്നില്ല. തോറ്റ നേതൃത്വത്തേയും ചുമന്ന് തന്നെ നടക്കുകയാണ്‌. നെഹ്രു കുടുംബത്തിന്റെ അപ്പുറത്തേക്ക് വളരാൻ കോൺഗ്രസിനു സാധിക്കുന്നില്ല.

5 സംസ്ഥാനത്തും നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം കണ്ട് പഠിക്കേണ്ട സംഘപരിവാര വിഭാഗത്തിന്റെ ഒരു അച്ചടക്കം ഉണ്ട്. ഒരു സംസ്ഥാനത്ത് പോലും ബിജെപി മുഖ്യമന്ത്രി സ്ഥനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 5 സംസ്ഥാനത്തും തിരഞ്ഞെടുപ്പ് നയിച്ചത് നരേന്ദ്ര മോദി ആയിരുന്നു. ഇലക്ഷൻ ക്യാപ്റ്റൻ മോദി ആയിരുന്നു. ഇരട്ട എഞ്ചിൻ കുതിപ്പിൽ നരേന്ദ്ര മോദിയെ തളയ്ക്കാൻ ഇന്ത്യാ സഖ്യത്തിലെ മുഴുവൻ നേതാക്കളും ഇറങ്ങിയിട്ടും കാര്യം ഉണ്ടായില്ല. മോദിക്ക് ഏഴയലത്ത് പൊലും ഓടി എത്താൻ രാഹുൽ ഗാന്ധിക്കും ആയില്ല.മോദിയിലുള്ള വിശ്വാസവും അതിനൊപ്പം കേന്ദ്രമന്ത്രിമാരെയും എം.പിമാരെയും ഇറക്കിയാണ് ബിജെപി മധ്യപ്രദേശിൽ കാര്യങ്ങൾ തിരുത്തിയെഴുതിയത്. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വന്ന പല അഭിപ്രായസർവേകളും ബിജെപിക്ക് തിരിച്ചടി പ്രവചിച്ചിരുന്നിടത്താണ് മൂന്നിൽ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് ബിജെപി എത്തിയത്.

മധ്യപ്രദേശിൽ കൂറ്റൻ വിജയമാണ്‌ ബിജെപി നേടിയത്. അവസാന സൂചന അനുസരിച്ച് 230 സീറ്റുകളുടെ കണക്ക് പ്രകാരം 162 സീറ്റിലും ബിജെപിയാണ്‌ മുന്നിൽ. ഭൂരിപക്ഷത്തിനു 116 സീറ്റുകൾ മതി. എന്നാൽ ബിജെപിക്ക് 161 സീറ്റുകൾ ഉണ്ട്. കോൺഗ്രസിനാകട്ടേ ബിജെപിയുടെ മൂന്നിൽ ഒരു ഭാഗം സീറ്റുകളേ ഉള്ളു. കേവല ഭൂരിപക്ഷത്തിന്റെ ഏഴയലത്ത് പൊലും അടുക്കാൻ കോൺഗ്രസിനു സാധിച്ചില്ല.സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മ ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുകയും പാർട്ടിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയുടെ വസതിയിൽ വിജയചിഹ്നം തെളിക്കുന്നത് കണ്ടതോടെ ഭോപ്പാലിൽ ബിജെപിയുടെ ഓഫീസിൽ ആഘോഷങ്ങൾ തുടങ്ങി.ബിജെപി പ്രവർത്തകരും നേതാക്കളും ചൗഹാനെ അഭിനന്ദിക്കുകയും പാർട്ടി പതാക ഉയർത്തുകയും നൃത്തം ചെയ്യുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ചില എക്സിറ്റ് പോൾ ഫലങ്ങൾ രാജസ്ഥാനിൽ കോൺഗ്രസിന് അനുകൂലമായി വിധി പറഞ്ഞിരുന്നു, മധ്യപ്രദേശിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുമെന്നും. ഛത്തീഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇതുസംബന്ധിച്ച കണക്കു കൂട്ടലുകളും നടന്നിരുന്നു. പക്ഷെ, തെലങ്കാനയിലെ വൻ വിജയക്കുതിപ്പ് മാത്രം അവകാശപ്പെടാവുന്ന തരത്തിലേക്കാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനെ ചെന്നെത്തിക്കുന്നുവെന്ന് വേണം കരുതാൻ.

അഞ്ച് സംസ്ഥാനങ്ങളിലും ആരെയും മുഖ്യസ്ഥാനത്തതേക്ക് ഉയർത്തിക്കാണിക്കാതെയുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ആരുവേണമെങ്കിലും മുഖ്യമന്ത്രി ആയേക്കാം എന്ന് ജനവും വിലയിരുത്തി. കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. മോദി പ്രചാരണത്തിലുടനീളം ജനങ്ങളിലെത്തി.