വൈദീകൻ കിണറ്റിൽ മരിച്ചതിൽ ദുരൂഹത, കൈകളിൽ പ്ളാസ്റ്റിക് കയർ വരിഞ്ഞു കെട്ടി

fr george ettupara
fr george ettupara

കോട്ടയം അയർക്കുന്നത്ത് വൈദീകൻ പള്ളിയുടെ കിണറ്റിൽ മരിച്ചു കിടന്നത് കൊലപാതകത്തിലേക്ക് സംശയം ജനിപ്പിക്കുന്നു. വൈദീകന്റെ കൈയ്യിൽ പ്ളാസ്റ്റി കയർ ബന്ധിച്ചിരുന്നു. ഇത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിലേക്ക് കെട്ടി ഇറക്കിയതോ എന്ന സംശയം നാട്ടുകാർ ഉയർത്തുകയാണ്‌. കോട്ടയം അയർകുന്നത്ത് പുന്നപ്ര സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈദീകൻ അദ്ദേഹത്തിന്റെ വീടുള്ള എടത്വയിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ആരും ഇദ്ദേഹത്തേ കണ്ടിരുന്നില്ല. മൃതദേഹം പള്ളി കിണറ്റിൽ കണ്ടെത്തിയതാകട്ടേ തിങ്കളാഴ്ച്ച രാവിലെയും

വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്.2 മാസമായി ഈ വൈദീകൻ പള്ളിയിൽ നിന്നും സ്ഥലം മാറ്റം ചോദിച്ചിരുന്നു. ജൂൺ 22നു ബിഷപ്പ് കാണാൻ അനുമതി നല്കിയിരുന്നു

സഭയിൽ നിന്നും മാനസീക് പീഢനം അനുഭവിച്ചിരുന്നു എന്ന് ഇടവകയിലെ വിശ്വാസികൾ പറഞ്ഞു. വരുന്ന വൈദീകർ എല്ലാവരും ഈ ഇടവകയിൽ നിന്നും മാറി പോവുകയാണ്‌. ഇടവകയ്ക്ക് ഒരു മാസം ഒരു ലക്ഷം രൂപ ചിലവുണ്ട്. ഇപ്പോൾ അതൊന്നും മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ല. പള്ളിക്ക് ഇപ്പോൾ ആരും പിരിവു കൊടുക്കുന്നില്ല. കാരണം 100 കൊല്ലമായ ക്രൂശിത രൂപം സഭ അധികൃതർ പള്ളിയിൽ നിന്നും മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇടവകക്കാർ സ്വന്തം ഇടവക വിട്ട് മറ്റ് പള്ളികളിൽ പോകാൻ തുടങ്ങിയിരുന്നു. മാത്രമല്ല പള്ളിയിൽ വരുന്ന കുടുംബങ്ങൾ ആകട്ടേ പള്ളിയിലേക്ക് പിരിവു കൊടുക്കുന്നതും അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ ഏറെ കാലമായി ഈ പള്ളിയും അതിന്റെ ചിലവും മറ്റും ഏറെ സാമ്പത്തിക വിഷമത്തിലാണ്‌. പണം ഇല്ലാത്തതും കടക് കയറിയതും ആയ പള്ളിയിൽ ഒരു വൈദീകനും സേവനം അനുഷ്ടിക്കാൻ തയ്യാറാകുന്നില്ല. അങ്ങിനെ ഇരിക്കെയാണ്‌ അമേരിക്കയിൽ നിന്നും ഏതാനും നാൾ മുമ്പ് വന്ന ഫാ. ജോർജ് എട്ടുപറയൽ ഈ പള്ളിയിൽ ചുമത ഏല്ക്കുന്നത്

വൈദീകന്റെ മരണത്തിൽ അന്വേഷണം വേണം എന്നാണ്‌ നാട്ടുകാർ പറയുന്നത്. പുന്നപ്ര സെന്റ് തോമസ് പള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കം ഉള്ള യേശുവിന്റെ രൂപം തകർത്തത് മുതൽ തുടങ്ങിയ അനർഥങ്ങളാണിത് എന്നും എല്ലാത്തിനും കാരണം രൂപതാ മെത്രാൻ ആനെന്നും വിശ്വാസികൾ പറഞ്ഞു. കർത്താവിന്റെ രൂപം തകർക്കുന്നതിനെതിരെ പരാതിയുമായി പോയപ്പോൾ അന്ന് ബിഷപ്പ് ധിക്കാരപരമായാണ്‌ വിശ്വാസികളോട് പറഞ്ഞതും പെരുമാറിയതും എന്നും നാട്ടുകാർ പറഞ്ഞു. പള്ളി എല്ലാം എന്റെ കീഴിൽ വരുന്ന സ്വത്താണ്‌ എന്നും ഇടവക വിശ്വാസികൾക്ക് അനുസരിച്ച് നില്ക്കാൻ താല്പര്യം ഇല്ലെങ്കിൽ ഉഹോവാ സാക്ഷികളുടെ പള്ളിയിലോ, പെന്തകോസ്തിലോ ഒക്കെ പൊക്കോളൂ എന്നും ബിഷപ്പ് പറഞ്ഞുവത്രേ.തങ്കു ബ്രദറിന്റെ അടുത്തും മുല്ലക്കരയുടെ അടുത്തും പൊക്കോളൂ എന്നും ബിഷപ്പ് പറഞ്ഞിരുന്നു

എന്താണേലും വൈദീകന്റെ മരണവുമായി ദുരൂഹത ഉണ്ടെന്നും സഭാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം എന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു. വൈദീകനു ആകെ കിട്ടുന്ന വരുമാനം ഞായറാഴ്ച്ച സ്തോത്ര കാഴ്ച്ച ആയിരുന്നു. ഒരു ഞായറാഴ്ച്ച 18000 രൂപ വരെ കിട്ടിയിരുന്നു. പിരിവ് കൊടുക്കുന്നതും നിർത്തിയിരുന്നു. എന്നാൽ സഭാ അധികൃതർ കുരിശു രൂപം മാറ്റിയപ്പോൾ വിശ്വാസികൾ പലരും പള്ളി വിട്ടു പോവുകയായിരുന്നു. വൈദീകനു വിചാരിച്ച പോലെ കാര്യങ്ങൾ നീക്കാൻ പറ്റിയില്ല. ഇതെല്ലാം വൈദീകനെ മാനസീകമായി ബുദ്ധിമുട്ടിച്ചിരിക്കാം