താലിയും ഇനിമുതല്‍ വികാരികള്‍ക്ക്, മരിച്ചാല്‍ താലി നേര്‍ച്ചപ്പെട്ടിയില്‍ ഇടണമെന്ന് ഫാ.ജെയ്‌സണ്‍ പോള്‍

ഭാര്യമാരുടെ താലിയും ഇനിമുതല്‍ വികാരികള്‍ക്ക്.ദമ്പതികളില്‍ ആരെങ്കിലും മരിച്ചു കഴിഞ്ഞാല്‍ താലി നേര്‍ച്ചപ്പെട്ടിയില്‍ ഇടണമെന്ന് ഫാ.ജെയ്‌സണ്‍ പോള്‍.ഒരു ചാനലിലൂടെയാണ് ഫാ.ജെയ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന താലി ഉപയോഗിക്കുന്നത് വിശുദ്ധ കുറുബാനയ്ക്ക് ഉപയോഗിക്കുന്ന പരിശുദ്ധ ഖാസയ്ക്ക് സ്വര്‍ണ്ണം പൂശാനാണെന്നും വികാരി പറയുന്നു.

ഫാ.ജെയ്‌സണ്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെ,താലിയുടെ രൂപത്തിന് സംശയം ഒന്നും വേണ്ട ആലില താലിയാണ്.ഏഴോ പന്ത്രണ്ടോ മൊട്ടുകള്‍ കൊണ്ട് അലങ്കരിച്ചു,ഇവയ്ക്കുള്ളില്‍ കുരിശ്.ഇതിന്റെ അര്‍ത്ഥം സഭയാണ്.ഏഴോ പന്ത്രണ്ടോ മൊട്ടുകള്‍ സൂചിപ്പിക്കുന്നത് സഭയെയാണ്.ഏഴ് കൂദാശകള്‍ കൊണ്ട് സമ്പന്നയായ സഭ.12 സ്ലികന്മകള്‍ക്ക് എടിത്തറയായി പണിയപ്പെട്ട സഭ.കുരിശ് ഈശോയെ സൂചിപ്പിക്കുന്നു.അതുപോലെ ഈശോയും സഭയും തമ്മിലുള്ള ബന്ധം പോലെ ആയിരിക്കണം ദാമ്പത്യ ബന്ധം.ഈശോ സ്വന്തം ജീവന്‍ കൊടുത്ത് സഭയെ സ്‌നേഹിച്ചത് പോലെ നീ നിന്റെ ജീവന്‍ കൊടുത്തും അവളെ സംരക്ഷിക്കണം സ്‌നേഹിക്കണം.

എപ്രകാരം സഭ ഈശോയ്ക്ക് വിധേയയായി നില്‍ക്കുന്നുവോ അപ്രകാരം നീ അവന് വിധേയയായി നില്‍ക്കണം.മരിച്ചുകഴിയുമ്പോള്‍ താലി നേര്‍ച്ചപ്പെട്ടിയിലിടും.താലി വിറ്റ കാശുകൊണ്ട് പള്ളി പെയിന്റടിക്കുകയോ ചുറ്റുമതില്‍ കെട്ടുകയോ എല്ല ചെയ്യുക.പള്ളി മോടിപിടിപ്പിക്കില്ല.ഒറ്റക്കാര്യത്തിനാണ് സഭ ഇത് ഉപയോഗിച്ചിരുന്നത്.ഇത് എന്തിന് എന്ന് അറിയുമ്പോഴാണ് ദാമ്പത്തിക ബന്ധം പവിത്രത തിരിച്ചറിയുന്നത്.താലി ഉപയോഗിച്ചിരുന്നത് വിശുദ്ധ കുറുബാനയ്ക്ക് ഉപയോഗിച്ചിരുന്ന പരിശുദ്ധ ഖാസയുടെ ഉള്ള് സ്വര്‍ണം പൂശാനാണ്.താലിക്കുള്ളില്‍ ഇരുന്നാണ് വീഞ്ഞ് തിരു രക്തമായി മാറുന്നത്.കര്‍ത്താവ് തമ്പുരാന്റെ തിരുരക്തം പേറാന്‍മാത്രം വിശുദ്ധിഉണ്ടോ എന്റെ താലിക്ക് എന്ന് ചിന്തിക്കണം.നാളെ ഭര്‍ത്താവിനോട് ദേഷ്യപ്പെടാന്‍ തോന്നുമ്പോള്‍ താലി പിടിച്ച് പറയണം എന്റെ കര്‍ത്താവിന്റെ ഖാസ.ദാമ്പത്തിക ബന്ധത്തില്‍ അവിശ്വാസ്യത ഉണ്ടാകുമ്പോഴേ പ്രാര്‍ത്ഥിക്കണം ഈ താലി കര്‍ത്താവിന്റെ ഖാസയില്‍ ചേര്‍ക്കപ്പെടേണ്ടതാണെന്ന്.

https://www.facebook.com/sebastiane.varkey.9/videos/4539656416106761