വൈദികനുമൊത്തുള്ള ചിത്രങ്ങള്‍ കൃത്രിമമായി നിർമ്മിച്ചത്, വെള്ളയാംകുടി വികാരി വിവാദത്തിൽ വൻ ട്വിസ്റ്റ്

വികാരി ഫാ.ജെയിംസ് മം​ഗലശ്ശേരിയുടെ പ്രചരിക്കുന്ന കഥയിൽ വൻ ട്വിസ്റ്റ് ഇടുക്കിയിൽ നിന്നും വന്നിരിക്കുന്നു. യുവതിയുമായുള്ള ചിത്രങ്ങൾ ഒന്നും സത്യമേ അല്ല എന്നും  മോർഫ് ചെയ്തത് എന്നും പോലീസിൽ അറിയിപ്പും പരാതിയും ലഭിച്ചിരിക്കുന്നു. ഇടുക്കി കട്ടപ്പനയിൽ വള്ളയാംകുടി പള്ളി വ്കാരി ആയിരുന്നു ഫാ ജയിംസ് മംഗലശ്ശേരി. അദ്ദേഹവും ഒരു സ്ത്രീയും പള്ളി മേടയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ആയിരുന്നു വാടസ്പ്പിലും സോഷ്യൽ മീഡിയയിലും വന്നത്. ഇപ്പോൾ പരാതിയുമായി വീട്ടമ്മയുടെ ഭർത്താവാണ്‌ പോലീസിനെ സമീപിച്ചത്.

ഫാ.ജെയിംസ് മം​ഗലശ്ശോരിയുടെയും വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതോടെ വൈദീകൻ ഒളിവിൽ പോവുകയായിരുന്നു. വൈദികന്റെ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയുമായി ഇടുക്കി രൂപത രം​ഗത്തെത്തി വൈദീകനെ പുറത്താക്കുകയും ഇടവക ഭരണത്തിൽ നിന്നും നീക്കം ചെയ്യുകയും ഉണ്ടായി. സഭ ഈ വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചതോടെ സഭക്കെതിരാല എല്ലാ വിമർശനത്തിൽ നിന്നും രക്ഷപെടുകയും ചെയ്യുകയായിരുന്നു. വൈദീകൻ തെറ്റ് ചെയ്താൽ വൈദീകൻ തനിച്ച് അനുഭവിക്കണം എന്നും സഭ കൂട്ട് നില്ക്കില്ല എന്നും ആണ്‌ ഔദ്യോഗിക നിലപാട്

ഇങ്ങിനെ ഇരിക്കെയാണ്‌ കഥയിൽ വൻ ട്വിസ്റ്റുമായി പോലീസിൽ പരാതി വന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി നൽകിയത്. വീട്ടമ്മയുടെ ഭർത്താവ് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ഹൈറേഞ്ചിലെ ഒരു പള്ളിയില്‍ ജോലി ചെയ്തിരുന്ന വീട്ടമ്മയും അവിടത്തെ വൈദികനുമൊത്തുള്ള ചിത്രങ്ങള്‍ കൃത്രിമമായി നിര്‍മിച്ച് പള്ളിയുമായി ബന്ധപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ്‌ ആരോപണം. പള്ളിയിലെ ഭക്ത സംഘടനാ നേതാവിനെ ആണ്‌ ചിത്രങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് സംശയിക്കുന്നത്. വ്യാജമായി മോർഫ് ചെയ്ത് യുവതിയുടെ ചിത്രങ്ങൾ വൈദീകന്റെ ചിത്രവുമായി കൂട്ടി ചേർത്തു എന്നാണ്‌ കേസ്.

പിറന്ന രൂപത്തിൽ ദൃശ്യങ്ങൾ പകർത്തി ഫാ ജയിംസ്, കൊള്ള നടത്തിയ ഫാ ടോമി കരിയിലകുളം വരെ

കഴിഞ്ഞ ഫെബ്രുവരി 17-ന് ദേവാലയത്തിലെ യുവജന വിഭാഗത്തില്‍ പെട്ടയാള്‍ വീട്ടമ്മയോട് അശ്ലീല ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നും പ്രചരിപ്പിച്ചാല്‍ മാനക്കേടുണ്ടാവുമെന്നും പറഞ്ഞിരുന്നു. വികാരി തന്റെ കേടായ മൊബൈൽ ഫോണ്‍ നന്നാക്കാനായി അടുത്തുള്ള മൊബൈൽ ഷോപ്പിൽ നൽകി. ഫോണിലുണ്ടായിരുന്ന വികാരിയും വീട്ടമ്മയും തമ്മിലുള്ള അശ്ലീലദൃശ്യങ്ങൾ ഇവിടെ നിന്നാണ് പുറത്തായതെന്നാണ് വിവരം. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളിൽ ചിലർ സംശയം ഉന്നയിച്ചിരുന്നു.

ഇടവകയിലും രൂപതയിലും വലിയ താത്വികനും പ്രാസംഗികനും ആയിരുന്നു ‌ ഫാ ജയിംസ്. ജയിംസ് ഇടവകയിൽ കർകശക്കാരനായിരുന്നു. പള്ളി പിരിവുകളിലും യുവതീ യുവാക്കളുടെ സംഘടനകളിലും കർക്കശ നിലപാട് പുലർത്തുന്നയാളായിരുന്നു.