
ശബരിമല ദർശനം നടത്താൻ വ്രതം നോക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ.മനോജിനെ സഭ പുറത്താക്കിയിരുന്നു. സനാതന ധർമ്മത്തേ കുറിച്ചുള്ള കാഴ്ച്ചപ്പാട് കർമ്മ ന്യൂസ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഫാ മനോജ്. പള്ളിയിലും മോസ്ക്കിലുമില്ലാത്ത പല കാര്യങ്ങളും അമ്പലത്തിലുണ്ടെന്ന് ഫാ മനോജ് പറയുന്നു. ക്ഷേത്രത്തിൽ ചെന്നാൽ ദൈവത്തേ കണ്ടും, മണത്തും, കേട്ടും അനുഭവിക്കാൻ കഴിയും.
ഭാരതത്തിൽനു ഒരു തനതായ സംസ്കാരമുണ്ട്. നമ്മൾ മനസിലാക്കേണ്ടത് നമ്മുടെ പൂർവീകരെല്ലാം ഹിന്ദുക്കൾ ആയിരുന്നു. ക്രിസ്ത്യൻ ഇസ്ളാം മതം എല്ലാം വിദേശത്ത് നിന്ന് വന്നതാണ്.. നമുക്ക് നമ്മുടേതായ മത വീക്ഷണം പുലർത്തുപോൾ തന്നെ ഭാരത സംസ്കാരത്തിനെ ഉയർത്തി പിടിക്കണം. ഒന്നും തുടച്ച് നീക്കേണ്ടതില്ല. എന്നാൽ നമ്മുടെ ഭാരതമെന്ന് ഏക തറവാടിന്റെ മഹത്വം മറക്കരുതെന്ന് വൈദികൻ പറയുന്നു.
വീട്ടിൽ നിന്ന് പൂർണ പിന്തുണ നൽകുന്നത് മകളാണ്. ഇന്ത്യൻ പൗരനായതിനാൽ ഭയമില്ല, ഞാൻ എന്തിനാണ് ഭയക്കുന്നതെന്നും വൈദികൻ ചോദിക്കുന്നു. ക്രിസ്ത്യൻ മതത്തിന്റേതായ ഒരു ആചാരങ്ങളും ഇപ്പോഴും ചെയ്യുന്നില്ല. ഞാൻ ഇപ്പോൾ ഈശ്വരനിൽ ലയിച്ചിരിക്കുകയാണ്,
കവിതാ ബാലയുമായി ഫാ മനോജ് നടത്തിയ ഇന്റർവ്യൂന്റെ പൂർണ്ണരൂപം