ഹിന്ദു സംസ്കാരത്തിലെ നന്മകൾ സ്വീകരിച്ചാൽ എന്താണ്‌ കുഴപ്പം, ശബരിമലയിലേക്ക് മാലയിട്ട ഫാ മനോജ്

എല്ലാ മതത്തിലും നന്മയും തിന്മയുമുണ്ട്. പക്ഷെ ഹിന്ദു മതത്തിലാണ് നന്മ കൂടുതൽ ആ നന്മ സ്വീകരിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ശബരിമലയിലേക്ക് മാലയിട്ട റവ.ഡോ. മനോജ്. വേദങ്ങൾ ഇത്തിരി അറിഞ്ഞപ്പോൾ അത്ഭുതം തോന്നി, വേദങ്ങൾ അറിഞ്ഞാൽ ഒരു മതത്തിന്റെയും ആവശ്യം ഇല്ല. ദൈവിക സ്പർ‌ശം ഒരു മനുഷ്യന് വേണമെന്നുണ്ടെങ്കിൽ എന്തൊക്കെ വേണമെന്നുള്ളത് ഹൈന്ദവ വേദങ്ങളിൽ ക്രിത്യമായി പറഞ്ഞിട്ടുണ്ട്.

ആചാരാനുഷ്ടാനങ്ങൾ കാരണമാണ് നാം ഇതിന്റെ പുറകെ പോകാത്തത്. ഹിന്ദു സംസ്കാരത്തിലെ നന്മകൾ സ്വീകരിച്ചാൽ എന്താണ്‌ കുഴപ്പം. ഭാരതത്തിൽനു ഒരു തനതായ സംസ്കാരമുണ്ട്. നമ്മൾ മനസിലാക്കേണ്ടത് നമ്മുടെ പൂർവീകരെല്ലാം ഹിന്ദുക്കൾ ആയിരുന്നു. ക്രിസ്ത്യൻ ഇസ്ളാം മതം എല്ലാം വിദേശത്ത് നിന്ന് വന്നതാണ്‌.. നമുക്ക് നമ്മുടേതായ മത വീക്ഷണം പുലർത്തുപോൾ തന്നെ ഭാരത സംസ്കാരത്തിനെ ഉയർത്തി പിടിക്കണം. ഒന്നും തുടച്ച് നീക്കേണ്ടതില്ല. എന്നാൽ നമ്മുടെ ഭാരതമെന്ന് ഏക തറവാടിന്റെ മഹത്വം മറക്കരുതെന്ന് വൈദികൻ പറയുന്നു.