ഇന്ത്യ കത്തിക്കുമെന്ന ആഹ്വാനവുമായി വൈദീകൻ കാഞ്ഞിരപ്പള്ളിയിൽ

ഇന്ത്യ കത്തിക്കും എന്ന ആഹ്വാനവുമായി വൈദീകൻ.ഫാ സ്റ്റാൻ സ്വാമി എൻ ഐ എ കസ്റ്റഡിയിൽ ഇരിക്കെ വാർദ്ധക്യ സംബന്ധമായ അസുഖത്താൻ ആശുപത്രിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ കാഞ്ഞിരപ്പള്ളി രൂപത ക്രിസ്ത്യൻ യുവജന വിഭാഗം നടത്തിയ പ്രകടനത്തിൽ എസ് എം വൈ എം ഡയറക്ടർ ഫാ സുനിൽ കൊച്ചുപുരയാണ് ഇന്ത്യാമഹാരാജ്യത്തു നിന്നുകൊണ്ട് ഇന്ത്യ കത്തിക്കും എന്നാണ് കലാപ ആഹ്വാനം നടത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മുഖത്ത് കാർക്കിച്ചു തുപ്പണമെന്നും ലോക്ഡൗൺ ആയിപ്പോയി അല്ലെങ്കിൽ ഇന്ത്യ കത്തിയേനെ എന്നുമാണ്‌ ഫാ സിനിൽ കൊച്ചുപുര പരസ്യമായി തീപന്തവും കൈയ്യിലേന്തി നടത്തിയ പ്രസംഗത്തിൽ പറയുന്നത്. ഒരു വൈദീകൻ തന്നെ ഇത്തരത്തിൽ കലാപ ആഹ്വാനത്തിനു വിത്ത് പാകുന്നതിനെതിരേ ക്രിസ്ത്യൻ യുവജന സംഘടനകളിൽ നിന്നു തന്നെ പ്രതിഷേധം വരികയാണ്‌.

ഫാ സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് അനേഹം വ്യാജ വാർത്തകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൈദീകനേ കൊലപ്പെടുത്തി എന്നും, കസ്റ്റഡിയിൽ കൊന്നു എന്നും നടത്തുന്ന പ്രചരണങ്ങളും അവയുടെ ഉത്ഭവവും ഐ ബി അടക്കം ഉള്ളവരുടെ ശ്രദ്ധയിലേക്ക് വന്നിട്ടുണ്ട്. കോവിഡ് ബാധിച്ച് തുടർന്ന് ഹൃദയാഘാദവും വന്നതിനാലാണ്‌ 84 വയസുള്ള ഫാ സ്റ്റാൻ സ്വാമി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കിടന്ന് മരണപെടുന്നത്.

2018 ജനവരിയിൽ ഭീമ കോറേഗാവിൽ നടന്ന മാവോയിസ്റ്റ് സംഗമത്തിൽ ഫാ സ്റ്റാൻ സ്വാമിക്ക് ബന്ധം ഉണ്ടായിരുന്നു. മാവോയിസ്റ്റ് സംഗമത്തിന്റെ ലഘു ലേഖകളും ഇതിലേക്കായി ദരിദ്ര വിഭാഗത്തിലെ ആളുകളേ സംഘടിപ്പിക്കാനും സ്റ്റാൻ സ്വാമി പ്രവർത്തനം നടത്തിയിരുന്നു. കൂടാതെ സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പും തമസ സ്ഥലത്തും എൻ ഐ എ നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ നിരവധി തെളിവുകൾ ലഭിച്ചു. വൈദീക വൃത്തിയുടെ സംരക്ഷണയിൽ തന്നെ ദരിദ്ര വിഭാഗക്കാരായ ഗ്രാമീണരിൽ മാവോയിസ്റ്റ് ആശയം എത്തിക്കാനും മാവോയിസ്റ്റ് സംഘടനയിലേക്ക് ഗ്രാമീണരെ റിക്രൂട്ട് ചെയ്ത് നല്കാനും ഫാ സ്റ്റാൻ സ്വാമി നടത്തിയ നീക്കങ്ങൾ എൻ ഐ എ കണ്ടെത്തി. ഇത്തരത്തിൽ തെളിവുകളോട് എൻ ഐ എ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് വൈദീകൻ ആയതിനാൽ ഈ അറസ്റ്റിനു മത പരിവേഷവും ചർച്ചയും കൈവന്നു . സ്റ്റാൻ സ്വാമിക്കൊപ്പം അറസ്റ്റിലായ മറ്റെല്ലാവരും ഹിന്ദുക്കൾ ആയിരുന്നു. ഇതിൽ സ്റ്റാൻ സ്വാമി എന്ന വൈദീകൻ മാത്രമാണ്‌ മതപരമായ വിധം ചർച്ചായായത് എന്നതും ശ്രദ്ധേയം. എൻ ഐ എ നടത്തിയ അന്വേഷണത്തിൽ മാവോയിസ്റ്റ് പ്രവർത്തനത്തിൽ നടത്തിയ കാര്യങ്ങൾ അക്കമിട്ട് നിരത്തി വൈദീകൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മാവോയിസ്റ്റ് പ്രവർത്തനവും റിക്രൂട്ട്മെന്റും അടക്കം ഉള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്‌ ഫാ സ്റ്റാൻ സ്വാമിക്കെതിരേ ചുമത്തിയത്. തെളിവുകൾ ശക്തമായതിനാൽ ഒരു തരത്തിലും വൈദീകനേ മോചിപ്പിക്കാനും സാധിച്ചില്ല. തുടർന്ന് വൈദീകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധികൾ അന്വേഷണം നടത്തുകയുണ്ടായി. വത്തിക്കാനും ഫാ സ്റ്റാൻ സ്വാമിയേ മോചിപ്പിക്കണം എന്ന് ഒരിക്കൽ പോലും ആവശ്യപ്പെട്ടില്ല. വത്തിക്കാൻ അധികൃതർക്കും സ്റ്റാൻ സ്വാമി നടത്തിയ തെറ്റായ പ്രവർത്തനങ്ങളുടെ തെളിവുകൾ എൻ ഐ എ കൈമാറിയിരുന്നു. മാത്രമല്ല വൈദീകൻ പ്രതിനിധിയായ ഈശോ സഭയുടെ അധികൃതരും സ്റ്റാൻ സ്വാമിയുടെ കേസിൽ ഇടപെടുകയോ വൈദീകൻ നിരപരാധി എന്ന് പറയുകയോ ചെയ്തിട്ടില്ല. വസ്തുതകൾ ഇത്തരത്തിൽ ആനെന്നിരിക്കെ ഇപ്പോൾ വ്യാപകമായ മത പ്രചാരണങ്ങൾ അടിത്തട്ടിൽ നടക്കുകയാണ്‌

ഇപ്പോഴും വത്തിക്കാനും സഭയുടെ ഇന്ത്യയിലെ അധികൃതരും കത്തോലിക്കാ സഭാ മത മേലദ്ധ്യക്ഷന്മാരും കേന്ദ്ര സർക്കാരിനേയോ എൻ ഐ എയോ ഈ കേസിൽ കുറ്റപ്പെടുത്തിയിട്ടില്ല. വിശ്വാസികളിൽ തെറ്റിദ്ധാരണ നടത്താൻ ഉഹ്ഹാ പോഹങ്ങൾ പ്രചരിപ്പിക്കുകാണ്‌ . ഇതിന്റെ ഉറവിടം ആകട്ടേ ചില സോഷ്യൽ മീഡിയ കേന്ദ്രങ്ങളാണ്‌ എന്നതും ശ്രദ്ധേയം. സഭാ നേതൃത്വം പൊലും ഇപ്പോൾ നടത്തുന്ന പ്രചരണങ്ങൾക്ക് പിന്നിലില്ല. കേന്ദ്ര സർക്കാരിനെതിരേ ആയുധം ലഭിക്കുമ്പോൾ അതിനേ ഉപയോഗപ്പെടുത്തുന്ന ഇസ്ളാമിക ഗ്രൂപ്പുകളും, ജിഹാദി കേന്ദ്രങ്ങളുമാണ്‌ ഫാ സ്റ്റാൻ സ്വാമിയുടെ വിഷയത്തിലും ഇറ്റപെടുന്നത് എന്നും സംശയിക്കുന്നു. ക്രിസ്ത്യൻ വിശ്വാസികളേ അവരുടെ മത മേലദ്ധ്യക്ഷന്മാരുടെ പോലും ആഹ്വാനം ഇല്ലാതെ വികാരം ഉണ്ടാക്കി പ്രകോപിതരാക്കുകയാണ്‌ തീവ്ര ഇസ്ളാമിക ഗ്രൂപ്പുകൾ സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ.

സ്റ്റാൻ സ്വാമിക്ക് നല്കിയത് ബാന്ദ്ര ഹോളി ഫാമിലി കൃസ്ത്യൻ ആശുപത്രിയിലെ ചികിൽസ ആയിരുന്നു. ഒരു ക്രിസ്ത്യൻ ആശുപത്രിയിൽ ചികിൽസിച്ചിട്ടും വൈദീകനെ കൊന്നു എന്നാണ്‌ പ്രചരിപ്പിക്കുന്നത്. ഏറെ ദിവസം വെറ്റിലേറ്ററിൽ ആയിരുന്നു. മെയ് 30 മുതൽ ഹോളി ഫാമിലി ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെ അതേ ആശുപത്രിയിൽ നിന്ന് തന്നെയാണ്‌ മരിക്കുന്നത്മു

ഐ എൻ എ ഒരു വൈദീകനെതിരേ കള്ള കേസെടുക്കും എന്ന് സാധാരനഗതിയിൽ ആരും വിശ്വസിക്കില്ല. ഇത്തരം കേസുകളിൽ നടപടി തുടങ്ങിയാൽ ഒരു വിട്ടു വീഴ്ച്ചയും എൻ ഐ എ ചെയ്യാറുമില്ല. മാവോയിസ് വിഭാഗത്തിൽ പെട്ട സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത് വിവാദമായത് വൈദീകൻ ആയതിലാ മതത്തിന്റെ പേരിൽ മാത്രമാണ്‌. വൈദീകനൊപ്പം ഹിന്ദുക്കൾ അറസ്റ്റിൽ ആയത് ഇവിടെ എല്ലാവരും വിസ്മരിക്കിൻ. ആ ഹിന്ദുക്കളും ഇപ്പോൾ ജയിലിൽ തന്നെയാണ്‌. മുമ്പും നിരവധി സ്വാമിമാരേ എൻ ഐ എ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാമിമാർക്കെതിരെ അനവധി കേസുകളും ജയിലും ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ഒന്നും മതപരമായ ചർച്ചകൾ ഉയരാറില്ല എന്നതും ശ്രദ്ധേയം

ഫാ സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ കൃത്യമായ മറുപടി കേന്ദ്ര സർക്കാർ നല്കിയിട്ടുണ്ട്. അതിങ്ങനെ..വൈദികൻ നിയമാനുസൃതമായ അവകാശങ്ങൾ നിയമാനുസൃതമായി നടപ്പാക്കിയതിനല്ല അറസ്റ്റ് ചെയ്തത്. നിയമം ലംഘിച്ച് പ്രവർത്തിക്കുകയായിരുന്നു എന്ന് അനേകം രേഖകൾ ഉണ്ട്. നിയമലംഘനങ്ങൾക്കെതിരെയാണ് ഇന്ത്യയിൽ നടപടിയെടുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി. കീഴ് കോടതി മുതൽ ഹൈക്കോടതിക്കും സുപ്രീം കോടതിക്കും എല്ലാം തെളിവുകൾ ബോധ്യപ്പെട്ടതാണ്‌. നിയമാനുസൃതമായി തന്നെയാണ് സ്റ്റാൻ സ്വാമിയെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പ്രത്യേകത കാരണമാണ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരന്തരം നിരസിച്ചുകൊണ്ടിരുന്നത് എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ നിയമാനുസൃതമായ അവകാശങ്ങൾ നിയമാനുസൃതമായ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മാവോയിസ്റ്റ് പ്രവർത്തനത്തിനു പോയ ശേഷം സംഘടനാ പ്രവർത്തനവും ആസയ പ്രചാരണവും മൗലീകാവകാശമെന്ന് എങ്ങിനെ പറയാനാകും എന്നതും ഇവിടെ ശ്രദ്ധേയമാണ്‌. ഫാ സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ എൻ ഐ എക്ക് തെറ്റു പറ്റി എങ്കിൽ സഭാ നേതൃത്വം അത് പറയ്ട്ടേ. വത്തിക്കാൻ പറയട്ടേ. മാർപ്പാക്കക്കും ഇടപെടാം. അവർക്കെല്ലാം എല്ലാ സമയവും വാതിൽ തുറന്നിട്ടിരിക്കുകയാണ്‌ കേന്ദ്ര സർക്കാരുമായി സംവദിക്കാൻ എന്നതും ശ്രദ്ധേയം