22 കോടി മാത്രമല്ല, ഓച്ചിറ ക്ഷേത്രത്തിലെ സ്വർണ്ണവും മോഷ്ടിച്ചു, വെളിപ്പെടുത്തൽ നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ടു

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ബാങ്കിൽ ഫിക്സഡ് ഡിപോസ്റ്റിറ്റ് ഇട്ട 22 കോടി രൂപ കാണാനില്ലെന്ന വാർത്ത കർമ്മ ന്യൂസ് കഴിഞ്ഞ ദിവസമാണ്‌ എക്സ്ളൂസീവ് വാർത്തയായി റിപോർട്ട് ചെയ്തത്. ഇപ്പോൾ ഇതാ ക്ഷേത്രത്തിലെ സ്വർണ്ണം അടിച്ച് മാറ്റി എന്നും ആഭരണങ്ങൾ മോഷണം പോയി എന്നും ഞടുക്കുന്ന വെളിപ്പെടുത്തൽ.

40 കൊല്ലം അവിടെ ജീവനക്കാരനായിരുന്ന സ്റ്റാഫ് കർമ്മ ന്യൂസിനോട് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു. ഇപ്പോൾ സത്യം പുറത്ത് വിട്ടതിയാൻ ഈ ജീവനക്കാരനെ പുറത്താക്കി. ഇദ്ദേഹത്തേ ഏത് സമയവും കൊല്ലാൻ ഗുണ്ടകൾ പിന്നാലെ ഉണ്ട് എന്നും പറയുന്നു. ദേവനേ സേവിക്കാൻ സർക്കാർ നിയോഗിച്ച ദേവസ്വത്തിന്റെ പണി ഇപ്പോൾ ഇതൊക്കെയാണ്‌ എന്ന് ഭക്ത ജനങ്ങൾ.

2010 മുതൽ 2017 വരെ സദാശിവൻ ഭരിച്ച സമയത്താണ് സ്വർണ്ണം മോഷണം പോയത്. ഇത് പുറത്തു പറഞ്ഞതോടെയാണ് ജീവനക്കാരനെ പുറത്താക്കിയത്. തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പിരിച്ചുവിട്ട ജീവനക്കാരൻ പറയുന്നു. 46 വർഷം ജോലി ചെയ്‌തിരുന്ന സ്ഥലത്ത് നിന്ന് പുറത്താക്കി. ഇത്തരത്തിൽ വേറെയും ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ വരുമാനം ഉണ്ടായി. ഇവിടുത്തേ കാണിക്ക വഞ്ചികളിൽ കോടികളുടെ നിക്ഷേപം നിറഞ്ഞ് കിടക്കുന്നു. നോട്ടുകൾ കേടാകുന്നു. തർക്കം മൂലം കോടികൾ കൂടി കിടക്കുന്ന കാണിക്ക വഞ്ചി തുറക്കാനും ആകുന്നില്ല.