ആര്യയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു

ടിക് ടോക്കിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഫുക്രു. ബി​ഗ് ബോസിലെത്തിയതോടെ താരത്തിന് ആരാധകരും വിമർശകരും വർദ്ധിച്ചു. ടിക് ടോക്കിൽ നമ്മൾ കണ്ട ആ ഫ്രീക്കൻ പയ്യനിൽ നിന്നും തീർത്തും മറ്റൊരു വ്യക്തിയെയാണ് നമ്മൾ ബിഗ് ബോസിനുള്ളിൽ കണ്ടത്. ആദ്യം മുതൽ പല പ്രശ്നങ്ങളിലും പക്വതയാർന്ന ഇടപെടലുകളിലൂടെയാണ് ഫുക്രു പെരുമാറിയിരുന്നത്. ആരുടെയും ഇടത്തിലേക്ക് അനാവശ്യമായി കടന്നു കയറാതെയും എന്നാൽ, ഇടപെടേണ്ട സമയത്ത് ജനശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തിയും ഫുക്രു ശ്രദ്ധിക്കപ്പെട്ടു

ഇപ്പോളിതാ ബി​ഗ് ബോസിലെ സൗഹൃദങ്ങളെക്കുറിച്ച് പറയുകയാണ് ഫുക്രു, വാക്കുകളിങ്ങനെ, ബിഗ് ബോസ് അൾട്ടിമേറ്റിൽ ഫുക്രുവിന്റെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന രണ്ട് പേരെ കുറിച്ച് ചോദിച്ചാൽ ഒന്നാമത്തെ ഉത്തരം സുരേഷേട്ടൻ എന്നതാണ്. പുള്ളി അടിപൊളി മനുഷ്യനാണ്. ജെനുവിനായ മനുഷ്യൻ. എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന്’ സുരേഷിനെ

ആര്യ ചേച്ചി എപ്പോഴും കൂടെയുണ്ടാവും. എന്റെ ഒരു സഹോദരിയെ പോലെയോ അങ്ങനെ എന്തോക്കെയോ ആണ്. പക്ഷേ ചേച്ചിയുടെ സഹോദരിയുടെ കല്യാണത്തിന് പോകാൻ പറ്റിയില്ല. അതുകൊണ്ട് ആൾക്കാരുടെ മുന്നിൽ വച്ച് പരസ്യമായി ഞാൻ മാപ്പ് ചോദിക്കുകയാണ്.

എന്റെ സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമാണ് അതിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത്. എനിക്ക് വേറെ പണിയൊന്നുമില്ലെന്ന് പറയുമെങ്കിലും അന്ന് ഞാൻ കുറച്ച് തിരക്കിലായി പോയി. നേരിട്ട് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് മെസേജ് അയച്ചത്