ചെറുതായിട്ട് മിസ് ചെയ്യും, ടിക് ടോക്കിനോട് ബൈ പറഞ്ഞ് ഫുക്രു

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ പ്രതികരണവുമായി ടിക്ടോക് താരം ഫുക്രു രം​ഗത്തെത്തി. ടിക് ടോക്കിനെ ചെറുതായിട്ട് മിസ് ചെയ്യും. രാജ്യസുരക്ഷാക്കയതുകൊണ്ട് തന്നെ ബാൻ മാറ്റണമെന്ന് വാദിക്കാനൊന്നും ഇല്ലെന്ന് പറയുകയാണ് ഫുക്രു.

കൊല്ലം കൊട്ടാരക്കര സ്വദേശി കൃഷ്ണജീവ് എന്ന് പറഞ്ഞാൽ ചിലപ്പോൾ പെട്ടെന്ന് മനസിലായെന്ന് വരില്ല.. എന്നാൽ ഫുക്രു എന്ന പേര് കേട്ടാൽ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും ആളെ പിടികിട്ടും. ബൈക്ക് സ്റ്റണ്ടിംഗ് നടത്തി ഫ്രീക്കനായി നടന്ന കൃഷ്ണജീവിനെ കേരളം അറിയുന്ന ഒരു സ്റ്റാർ ആക്കിയത് ടിക്ക് ടോക്കാണ്.

രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞിരിക്കുകയാണ് ഫുക്രു. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകി ഒരുക്കിയിരിക്കുന്ന വിഡിയോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

 

View this post on Instagram

 

In loving memory of….❤️

A post shared by Fukru (@fukru_motopsychoz) on

‘ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് ഫുക്രു പുതിയ വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ‘ബൈ’ പറഞ്ഞുപോകുന്നു. അദൃശ്യമായ ഒരുപാട് തടസ്സങ്ങൾ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാൻ ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്.

ടിക് ടോക്കിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കൃഷ്ണജീവ് എന്ന ഫുക്രു. മോഡലിങ്, ഫോട്ടോഷൂട്ട്, റിയാലിറ്റി ഷോ, സിനിമ തുടങ്ങി നിരവധി അവസരങ്ങളാണ് ടിക് ടോക്കിലൂടെ ഫുക്രുവിനെ തേടിയെത്തിയത്. ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്നതരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു.