
റോബിൻ ബസ് സർവീസസ് നടത്തുന്നതിന് ഒസ്ട്രേലിയയിൽ നിന്നും ധന സഹായം. ഒരു ബസ് വ്യവസായം പോലും പകയുടെ പേരിൽ മുടക്കുന്ന കേരളത്തിൽ ഒരു പെട്ടികട പോലും തുടങ്ങാൻ പ്രവാസികൾ 10 വട്ടം ആലോചിക്കണം എന്നും മുന്നറിയിപ്പ്. റോബിൻസ് ബസിനു സർവീസ് നടത്താൻ ഇപ്പോൾ ആദ്യ സഹായമായ 10000 രൂപ നല്കുകയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ നിന്നുള്ള അജി ജോൺ എടയാർ.
റോബിനെ ഞാൻ കണ്ടിട്ടില്ല ഏത് പാർട്ടിക്കാരനാണെന്ന് അറിയില്ല, പക്ഷെ അദ്ദേഹം ചെയ്തത് തെറ്റാണെങ്കിൽ വണ്ടി റോഡിലിറങ്ങരുത്. അതിന് വ്യക്തമായ നിയമം വേണം, ഹൈക്കോടതി എന്തുകൊണ്ടാണ് പകുതി അംഗീകാരവും പകുതി അംഗീകാരമില്ലായ്മയും കൊടുത്തത്. കുഞ്ഞു കുട്ടികളെപ്പോലെ അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് ഒരു സർക്കാരാണ്. ഒരു സമൂഹമാണെന്നും അജി ജോൺ എടയാർ പറയുന്നു. ഏത് രാഷ്ടീയ പാർട്ടി വന്നാലും സാധരണക്കാരനെ ബുദ്ധിമുട്ടിച്ച് കൈക്കൂലി വാങ്ങുന്ന പങ്ക് നമ്മുടെ നാട്ടിലെ സർക്കാർ ജീവനക്കാർക്കുണ്ടെന്നും അദേഹം പറയുന്നു
വീഡിയോ കാണാം