ക്യാമ്പിലെ പണപ്പിരിവ്, ആരോപണം തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്: ജി.സുധാകരന്‍

 

ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍.

ആഹാരവും വൈദ്യുതിയും ഏര്‍പ്പാട് ചെയ്യാതിരുന്നതിനും ക്യാമ്ബില്‍ നിന്ന് നേരത്തെ പോയതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും നടപടി എടുക്കുമെന്ന് റവന്യു വകുപ്പ് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു.

ഓമനക്കുട്ടന് പണം പിരിക്കേണ്ടി വന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പണം പിരിച്ചത് തെറ്റാണ്. ക്യാമ്ബിലെ അസൗകര്യങ്ങളെ കുറിച്ച് അധികൃതരെയോ പാര്‍ട്ടി നേതൃത്വത്തെയോ ഓമനക്കുട്ടന് അറിയിക്കാമായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും ആരോപണത്തിന്റെ നിഴലില്‍ നിന്ന ഒരു ദിവസം കടന്ന് പോകുമ്‌ബോള്‍ ഓമനക്കുട്ടന്‍ തെറ്റുകാരനല്ലെന്ന് അംഗീകരിക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്. അക്കാര്യം ഓമനക്കുട്ടനെ ഫോണില്‍ വിളിച്ചും അറിയിച്ചു, ജി സുധാകരന്‍ വ്യക്തമാക്കി.