വോട്ടു ചെയ്തില്ല, സി.പി.എം പ്രവർത്തകരെ ജി സുധാകര പക്ഷം വീട് കയറി ആക്രമിച്ചു

സി.പി എം പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ വീട് കയറി ആക്രമണം. ആലപ്പുഴയിലെ പുന്നപ്ര സൗത്ത് ലോക്കൽ കമ്മിറ്റിയിലാണ്‌ വീട് കയറി ഒരു വിഭാഗം പാർട്ടിക്കാർ മറു വിഭാഗത്തേ ആക്രമിച്ചത്. അമ്പലപ്പുഴ ഏറിയ കമ്മിറ്റിക്ക് കീഴിൽ 10 ലോക്കൽ കമ്മിറ്റികളാണുള്ളത്. ഇതിൽ 9 എണ്ണവും ഔദ്യോഗിക പക്ഷം പിടിച്ചപ്പോൾ ഒരെണ്ണം സുധാകര പക്ഷം വിജയിക്കുകയായിരുന്നു. സുധാകര പക്ഷം വിജയിച്ച പുന്നപ്ര സൗത്ത് ലോക്കൽ കമിറ്റിയിൽ തങ്ങൾക്ക് വോട്ട് ചെയ്തില്ലെന്നും കാലുവാരി എന്ന കാരണവും പറഞ്ഞ് പാലപറമ്പിൽ ജാക്സണേയും ജൂലിയറ്റിനെയും വീട് കയറി ആക്രമിക്കുകയായിരുന്നു.

രാത്രി 10 30ഓടെ ജി സുധാകരന്റെ പക്ഷത്തുള്ള സി.പി.എം കാർ ഇവരുടെ വീടിനു മുന്നിൽ വന്ന ഭീകരാന്തരീക്ഷം ഉണ്ടാക്കി. തുടർന്ന് വീട്ടിലുള്ളവർ അഭയത്തിനായി അടുത്ത വീട്ടിൽ ഓടി കയറി. അവിടെ നിന്നും ആക്രമികൾ വലിച്ചിട്ട് ഇവരെ ക്രൂരമായി മർദ്ദിച്ചു. ഇതോടെ ആലപ്പുഴയിൽ ജി സുധാകരൻ പക്ഷത്തിനെതിരേ വീണ്ടും നടപടിക്ക് സാധ്യത തെളിഞ്ഞു. ജി സുധാകരൻ എല്ലാ ലോക്കൽ കമിറ്റികളിലും ആളുകളേ നിർത്തി എങ്കിലും ഒരിടത്ത് മാത്രമാണ്‌ ജയിക്കാനായത്