കൊറോണയൊക്കെയല്ലേ, ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ, പാർവതിക്കെതിരെ ഗണേഷ് കുമാർ

നടി പാർവതി തിരുവോത്തിനെ അധിക്ഷേപിച്ച് നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ രം​ഗത്ത്.അമ്മ സംഘടനയിൽ നിന്ന് പാർവതി രാജിവെച്ച വിഷയവുമായി ബന്ധപ്പെട്ടാണ് ​ഗണേഷ് കുമാറിന്റെ മറുപടി.

എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്.കൊറോണ കാലമൊക്കെയല്ലേ,വല്ലപ്പോഴും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ,ഇന്ത്യയിൽ ഒരു നല്ല ഭരണഘടനയുണ്ട്,അതനുസരിച്ച് ആർക്കും ആരെയും എന്തും പറയാം,മനസിൽ തോന്നുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാം.അതൊന്നും ചോദ്യം ചെയ്യാൻ നമുക്ക് അധികാരമില്ല’ അമ്മ സംഘടന ആരുടെയും അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല,സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല,അതൊക്കെ വെറുതെ പറയുകയാണ്.മോഹൻലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാൻസ് കൊടുക്കരുതെന്നൊക്കെ പറയുമോയെന്നും ​ഗണേഷ് ചോദിച്ചു

നടി പാർവതി എഎംഎംഎയിൽ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു രൂക്ഷ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.ഇടവേള ബാബുവിനെതിരെ സിനിമ രംഗത്തെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.നടി ഭാവനയെ മരിച്ചവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിൻ്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് പാർവതി അമ്മയിൽ നിന്ന് രാജി വെച്ചത്