കോഴിക്കോട് നഗരത്തില്‍ നിന്നും യുവാവിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി

കോഴിക്കോട്. നഗരത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പരിസരത്തെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നുമാണ് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

യുവാവിനെ സംഘം മര്‍ദിച്ച് കൈകാലുകള്‍ കെട്ടിയാണ് തട്ടിക്കൊണ്ട് പോയത്. സ്വിഫ്റ്റ് കാറില്‍ എത്തിയ യുവാവിനെ മറ്റൊരു കാറില്‍ എത്തിയ സംഘം കടത്തിക്കൊണ്ട് പോകുകയായിരുന്നു. പുതിയ കാറിലാണ് തട്ടിക്കൊണ്ട് പോയത്. അതേസമയം തട്ടിക്കൊണ്ട് പോയ സംഘത്തില്‍ ആറ് പേര്‍ ഉണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

യുവാവിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്ന് പേര്‍ ചുവന്ന ടീ ഷര്‍ട്ടും കറുത്തപാന്റ്‌സുമാണ് ധരിച്ചിരുന്നത്. തന്നെ അവര്‍ കൊല്ലുമെന്ന് പറഞ്ഞ് യുവാവ് ആ സമയം കരയുന്നുണ്ടിയിരുന്നുവെന്നും ദൃക്‌സാഷികള്‍ പറയുന്നു. അതേസമയം തട്ടിക്കൊണ്ട് പോയ ആളെ പോലീസിന് തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല. അന്വേഷണം നടന്നുവരുകയാണ്.